Ireland

പ്രവാസ ലോകത്ത് പുതിയ ചരിത്രം കുറിച്ച് പിതാവും മകനും കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടു

 അയർലണ്ടിൽ വെള്ളിയാഴ്ച നടന്ന  കൗണ്ടി കൗൺസിൽ ഇലക്ഷന്റെ ഫലം പുറത്തുവരുമ്പോൾ മലയാളികളായ പിതാവിനും മകനും ത്രസിപ്പിക്കുന്ന വിജയം!! താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ശ്രീ. ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ: ബ്രിട്ടോ പെരേപാടനെയും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ്  പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ് ഇവർ കൈവരിച്ചത്.

 ബേബി പെരേപാടൻ നിലവിലെ താല സൗത്ത്    കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്.  രാഷ്ട്രീയത്തിൽ പുതുമുഖവും  താല ഗവർമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറും, നല്ലൊരു ഗായകനും ആയ മകൻ ബ്രിട്ടോയുടെ വിജയവും ജനങ്ങൾ നൽകിയ വലിയ  അംഗീകാരമാണ്. 25 വയസ്സുപോലും തികയാത്ത ഈ യുവാവിനെ താല സെൻട്രലിലെ ജനങ്ങൾ തെരെഞ്ഞെടുത്തത് ബ്രിട്ടോയുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.

 ഇവർ രണ്ടുപേരും ഭരണകക്ഷിയായ FineGael പാർട്ടിയുടെ സ്ഥാനാർത്ഥികളായാണ് ജനവിധി തേടിയത്.

താല സൗത്തിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന അഞ്ചുകൗൺസിലർമാരിൽ രണ്ടാമനായി ബേബി പെരേപാടൻ വിജയകൊടി നാട്ടിയപ്പോൾ, താല സെൻട്രലിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന ആറ് പേരിൽ  മൂന്നാമൻ ആയാണ് മകൻ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയ പീഠത്തിലേക്ക് കയറിയത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.

   ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ്  ഈ പിതാവും മകനും താലായിൽ വിജയിച്ചത്.

 ഇവരുടെ അഭിമാനാർഹമായ നേട്ടത്തിൽ FineGael പാർട്ടി ലീഡറും അയർലണ്ട് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

 അങ്കമാലി, പുളിയനം സ്വദേശിയായ ശ്രീ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലായിൽ താമസിക്കുന്നു.ഭാര്യ Peamount ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു.  മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയാണ്.

 അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും  അഭിനന്ദനങ്ങൾ     പ്രവഹിക്കുകയാണ്.

ഈ  ഇലക്ഷനിൽ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ ജനസമിതി വലിയതോതിൽ ഉയർന്നു.

 തങ്ങളിൽ വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും, ജനങ്ങൾക്കും ബേബി പരേപാടനും മകൻ ബ്രിട്ടോയും നന്ദി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

22 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

24 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

1 day ago