Ireland

ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്‌ച തിരുനാൾ ആഘോഷിച്ചു.

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റേയും  പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിൻ്റേയും ദൈവ കരുണയുടേയും സംയുക്ത  തിരുനാൾ  ആഘോഷിച്ചു.

2022 ഏപ്രിൽ 24  പുതുഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ബാല്ലിമൺ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ റാസാ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്ററും ഇടവക വികാരിയുമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ടോമി പി. ജോർജ്, ഫാ. ഷിൻ്റോ തോമസ് എന്നിവർ സഹകാർമ്മികരായിരുന്നു. കുർബാനയുടെ ആരംഭത്തിൽ പ്രസുദേന്തി വാഴ്ച് നടത്തി.

ആഘോഷമായ റാസാ കുർബാനയിലും പൊൻകുരിശും മുത്തുക്കുടകളും കൊടിതോരണങ്ങളുമായി, തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ഭക്തിപൂർവ്വം ഇടവകജനം പങ്കെടുത്തു. സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ അവസാനിച്ചു. വികാരി ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ ഫിബ്സ്ബൊറോ കുർബാന സെൻ്റർ കമ്മറ്റിയും മാതൃവേദി പിതൃവേദി എസ്.എം.വൈ.എം. ഭക്തസംഘടനകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Biju L.NadackalPRO, SMCC Ireland

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

8 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

8 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

8 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

11 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

13 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

14 hours ago