Global News

തിരുവനന്തപുരം എല്‍.എം.എസ് പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു.

കത്തീഡ്രല്‍ ആക്കുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് പള്ളിക്ക് സമീപത്തുള്ളത്. അതിനിടെ ബിഷപ്പ് ധര്‍മരാജം റസാലം പള്ളിയെ കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചു. പള്ളിയെ മോചിപ്പിച്ചുവെന്നാണ് കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പള്ളിയെ എം.എം സി.എസ്.ഐ കത്തീഡ്രല്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

പ്രഖ്യാപനത്തിന് ശേഷം പുറത്തെത്തിയ ബിഷപ്പ് ധര്‍മരാജം റസാലത്തിനെതിരേ പ്രതിഷേധക്കാര്‍ കൂവിവിളിച്ചു. മുപ്പതോളം കുടുംബങ്ങളാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം ഉയര്‍ത്തിയത്. തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു.

പള്ളി കത്തീഡ്രല്‍ ആക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എല്ലാവിഭാഗങ്ങളോടും അഭിപ്രായം പോലും ചോദിക്കാതെയാണ് കത്തീഡ്രല്‍ ആക്കാനുള്ള നീക്കമുണ്ടായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധ സാഹചര്യത്തെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

Sub Editor

Recent Posts

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

7 hours ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

9 hours ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

12 hours ago

മെസിയ്ക്ക് പിന്നാലെ അര്‍ജന്‍റീന സൂപ്പര്‍ താരവും കളമൊഴിയുന്നു

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം…

12 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; ശരാശരി ശമ്പളം €44,816 പോര

ആദ്യവീട് വാങ്ങാൻ മൂന്ന് കൗണ്ടികളിൽ ഇനി ആറ് അക്ക ശമ്പളം വേണം അയർലണ്ടിലെ ഭവനവില വർധന വേതന വളർച്ചയെ മറികടക്കുന്നതോടെ…

13 hours ago

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

1 day ago