Ireland

തകർത്താടി തൈക്കുടം : അവിസ്മരണീയ സംഗീത രാവിന് സാക്ഷിയായി അയർലണ്ട് മലയാളികൾ

മനം കുളിർക്കുന്ന മെലഡികളും, ഹരം കൊള്ളിക്കുന്ന പോപ്പ് മ്യൂസിക്കും ഒത്തുചേർന്ന് തൈക്കുടം ബ്രിഡ്ജ് ഡബ്ലിനിൽ കാണികൾക്കായി തീർത്തത് പകരം വയ്ക്കാനാകാത്ത സംഗീതരാവ്. ആദ്യ ഗാനം മുതൽ അലയടിച്ച ആവേശത്തിരയിൽ മതിമറന്നു കാണികളും ഗായകരും.

കേരളക്കരയുടെ പ്രിയ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ് ഒരുക്കിയ മാസ്മര സംഗീത വിരുന്ന് ആരാധകർ ഇരുകൈകളും നീട്ടി എറ്റുവാങ്ങുകയായിരുന്നു. ബാൻഡിന്റെ ഓരോ പ്രകടനവും നിറ കയ്യടികളോടെ സദസ്സ് ഏറ്റെടുത്തു. വയലിനിൽ മാന്ത്രികം തീർത്ത് ഗോവിന്ദ് വസന്തും കാണികളുടെ മനം നിറച്ചു.

തൈക്കുടം ബ്രിഡ്ജ് സ്റ്റേജ് ഷോ അനൗൺസ് ചെയ്‌ത ദിവസം മുതൽ അയർലണ്ട് മലയാളികൾ ഏറെ പ്രതീക്ഷയോടും ആവേശത്തോടുകൂടിയുമാണ് കാത്തിരുന്നത്. സംഗീതാസ്വാദകരുടെ കാത്തിരിപ്പിന് പകരമായി എക്കാലവും ഓർത്തിരിക്കാൻ ഇത്തരത്തിൽ മികച്ച സംഗീതാനുഭവം ഒരുക്കി നൽകിയത് Feel At Home ആണ്. അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ പ്രദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ FEEL AT HOME ആണ് പരിപാടി സംഘടിപ്പിച്ചത്.

Ingredients, Viswas, Just Right Overseas Studies Limited, എന്നിവരാണ് മറ്റ് മുഖ്യ സ്പോൺസർമാർ. Mudra Events, Blueberry International എന്നിവർ പങ്കാളികളാണ്. Skyline Travels, Blue Chip Tiles എന്നിവർ സ്പോൺസർമാരാണ്. EVENT BLITZ ടിക്കറ്റിംഗ് പാർട്ണറും Global News Network മീഡിയ പാർട്ണറുമാണ്.

ഡബ്ലിൻ Scientology Community Centre ൽ ഇന്നലെ സെപ്റ്റംബർ 15, വൈകീട്ട് 7 മണിക്കാണ് സംഗീത പരിപാടി അരങ്ങേറിയത്. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം കാണികൾ പരിപാടിയിൽ പങ്കെടുത്തു. ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ടിക്കറ്റ് വില്പന പൂർത്തിയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

7 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

10 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

12 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago