Ireland

റിക്രൂട്ട്മെന്റ് അഴിമതി ആരോപണം തള്ളി സൗത്ത് ഡബ്ലിൻ മുൻ മേയർ

തനിക്കെതിരെയുള്ള റിക്രൂട്ട്മെന്റ് അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സൗത്ത് ഡബ്ലിൻ മുൻ മേയറും താലയിലെ ഫിനഗേൽ കൗൺസിലറുമായ ബേബി പെരേപ്പാടൻ.ബേബി പെരേപ്പാടൻ പങ്കാളിയായ റിക്രൂട്ട്മെൻ്റ് കമ്പനി,ഐറിഷ് നഴ്‌സിംഗ് ഹോമുകളിൽ റിക്രൂട്ട്മെന്റിനായി ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാരിൽ നിന്ന്ആയിരക്കണക്കിന് യൂറോ “ഏജൻസി ഫീസായി” ഈടാക്കി എന്ന് The Journal റിപ്പോർട്ട് ചെയ്തിരുന്നു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. കമ്പനി വഴി അത്തരമൊരു ഫീസ് ഈടാക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ല എന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. കമ്പനിയുടെ സഹസ്ഥാപകനായ വലൂരനിൽ നിന്നും കമ്പനിയിൽ 50% ഉടമസ്ഥാവകാശ ഓഹരി തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ല, അധിക ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് തന്നെ അറിയിച്ചിട്ടുമില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ഏഞ്ചൽ കെയറിന് വേണ്ടി ഇന്ത്യയിലെ നഴ്‌സുമാരുമായി സാമ്പത്തിക ഇടപാടുകളിൽ താൻ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധി നഴ്സുമാർ ഏഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡിന് ആയിരക്കണക്കിന് യൂറോ ഏജൻസി ഫീസായി നൽകിയതായും, അയർലണ്ടിലേക്ക് വരുമ്പോൾ നഴ്‌സുമാർ നേരിടുന്ന സ്റ്റാൻഡേർഡ് ചെലവുകൾക്കായി നൽകിയ പണത്തിന് പുറമേ, അവരുടെ വിസയുമായി ബന്ധപ്പെട്ട ഫീസ്, വർക്ക് പെർമിറ്റ്, റോയൽ കോളേജ് ഓഫ് സർജൻസ് അയർലൻഡ് (RCSI) അഭിരുചി പരീക്ഷ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ, വിമാന ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള തുക വാങ്ങിയതായുമാണ് ആരോപണം.2012-ൽ അയർലണ്ടിൽ നിലവിൽ വന്ന നിയമനിർമ്മാണം പ്രകാരം, ഒരു തൊഴിൽ ഏജൻസി അപേക്ഷകനോട് തൊഴിൽ സംബന്ധമായി ഏജൻസി ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡെൻമാർക്ക് പ്രധാനമന്ത്രി രാജിവച്ചു

പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…

19 mins ago

ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാരുടെ പരിധി; വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവിന് കാരണമാകും

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…

6 hours ago

LPT അടയ്ക്കാത്തവർക്ക് കടുത്ത നടപടി: 1.7 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്

ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…

15 hours ago

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…

18 hours ago

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…

23 hours ago

250 മില്യൺ യൂറോയുടെ അടിയന്തര നടപടി പാക്കേജ് സർക്കാർ പുറത്തിറക്കി; ഇന്ധനം റേഷനിംഗ് ചെയ്യുന്നത് ഒഴിവാക്കുന്നു

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…

23 hours ago