Categories: Ireland

ഡബ്ലിനിലെ ഗിന്നസ് സ്റ്റോർ ഹൌസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്

വെള്ളിയാഴ്ച, 31/01/2020 ഗിന്നസ് സ്റ്റോർ ഹൌസ്സ്, ഡബ്ലിനിൽ  നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. കളിച്ച 12 ലീഗ് മത്സരങ്ങളിൽ എല്ലാം വിജയിച്ചാണ് ഫിംഗ്‌ളാസ് ക്രിക്കറ്റ്‌  ക്ലബ് ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത് ലീഗ് ക്രിക്കറ്റ് ചുവടുവച്ച് രണ്ടാമത്തെ വർഷം തന്നെ ഇങ്ങനെയൊരു വിജയം നേടാൻ കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ് ഈ ചുരുങ്ങിയ കാലയളവിൽ തന്നെ 3 റണ്ണറപ്പ് മെഡലുകൾ നേടാനും ഫിംഗ്‌ളാസിനു കഴിഞ്ഞു (റസ്സൽ കോർട്ട് ട്രോഫി 2019,  ഡിവിഷൻ 15 ലീഗ് 2018, മൈനർ കപ്പ് 2018) വരുന്ന 2020 സീസണിൽ ഡിവിഷൻ -11 ലേക്കാണ് ഫിംഗ്‌ളാസിനു  സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. കൂടാതെ രണ്ടാമത് ഒരു ടീമും കൂടെ അനുവദിച്ചു കിട്ടിയിട്ടുണ്ട് പുതുതായി തുടങ്ങുന്ന  ഡിവിഷൻ 18 ലാണ് പ്രസ്തുത ടീം കളിക്കുന്നത്.

മുൻവർഷങ്ങളിലെ പോലെ വരുന്ന സീസണിലും ഫിംഗ്‌ളാസ് രണ്ട് യൂത്ത് ടീമുകളെ ലീഗിൽ പങ്കെടുപ്പിക്കുന്നുണ്ട് 15 വയസ്സിന് താഴെയുള്ളവരുടെ ടീമും, 13 വയസ്സിന് താഴെയുള്ളവരുടെ ടീമും. യൂത്ത് ടീമിൻറെ പ്രാക്ടീസ് എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയും ആണ്, പുതുതായി  ചേരുന്ന കുട്ടികൾക്കുള്ളതാണ് ബുധനാഴ്‌ച്ചയുള്ള  സെഷൻ 4മുതൽ 6 മണി വരെ.

ഏതൊരു ക്ലബ്ബിന്റെയും സ്വപ്നമായ സ്വന്തമായ ഒരു ഗ്രൗണ്ട് ഈ സീസണിൽ  തന്നെ സഫലമാകും എന്ന് ഉറച്ച വിശ്വാസത്തിലാണ് ടീം അധികൃതർ, ബാൽബുച്ചർ ലയിനിലുള്ള പോപ്പിൻട്രീ  പാർക്കിൽ പിച്ചിനു വേണ്ടിയുള്ള പണികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ഡബ്ലിൻ സിറ്റി കൗൺസിലും, പോപ്പിൻട്രീ  സ്പോർട്സ് സെൻറർ അധികൃതരും ക്ലബ്ബിനെ അറിയിച്ചിട്ടുള്ളത്വരുന്ന സീസണിൽ കൂടുതൽ നേട്ടങ്ങൾ കര സ്ഥമാക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ടീം അംഗങ്ങൾ.

പുതുതായി  ചേരാൻ ആഗ്രഹിക്കുന്ന ഏത് പ്രായക്കാർക്കും, സുസ്വാഗതം 

ബന്ധപെടേണ്ട നമ്പർ : 0877549269, 0872471142

ക്ലബ്ബിന്റെ സ്പോൺസേർസ് ആയ, ഓസ്കാർ  ട്രാവലസ്, അപ്പാച്ചി പിസ്സ, ഈ -നഴ്സിംഗ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള നന്ദി അറിയിക്കാനും,  ഈ അവസരം ഉപയോഗിക്കുന്നു.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

21 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

21 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

21 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

23 hours ago