വെള്ളിയാഴ്ച, 31/01/2020 ഗിന്നസ് സ്റ്റോർ ഹൌസ്സ്, ഡബ്ലിനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. കളിച്ച 12 ലീഗ് മത്സരങ്ങളിൽ എല്ലാം വിജയിച്ചാണ് ഫിംഗ്‌ളാസ് ക്രിക്കറ്റ് ക്ലബ് ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത് ലീഗ് ക്രിക്കറ്റ് ചുവടുവച്ച് രണ്ടാമത്തെ വർഷം തന്നെ ഇങ്ങനെയൊരു വിജയം നേടാൻ കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ് ഈ ചുരുങ്ങിയ കാലയളവിൽ തന്നെ 3 റണ്ണറപ്പ് മെഡലുകൾ നേടാനും ഫിംഗ്‌ളാസിനു കഴിഞ്ഞു (റസ്സൽ കോർട്ട് ട്രോഫി 2019, ഡിവിഷൻ 15 ലീഗ് 2018, മൈനർ കപ്പ് 2018) വരുന്ന 2020 സീസണിൽ ഡിവിഷൻ -11 ലേക്കാണ് ഫിംഗ്‌ളാസിനു സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. കൂടാതെ രണ്ടാമത് ഒരു ടീമും കൂടെ അനുവദിച്ചു കിട്ടിയിട്ടുണ്ട് പുതുതായി തുടങ്ങുന്ന ഡിവിഷൻ 18 ലാണ് പ്രസ്തുത ടീം കളിക്കുന്നത്.
മുൻവർഷങ്ങളിലെ പോലെ വരുന്ന സീസണിലും ഫിംഗ്‌ളാസ് രണ്ട് യൂത്ത് ടീമുകളെ ലീഗിൽ പങ്കെടുപ്പിക്കുന്നുണ്ട് 15 വയസ്സിന് താഴെയുള്ളവരുടെ ടീമും, 13 വയസ്സിന് താഴെയുള്ളവരുടെ ടീമും. യൂത്ത് ടീമിൻറെ പ്രാക്ടീസ് എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയും ആണ്, പുതുതായി ചേരുന്ന കുട്ടികൾക്കുള്ളതാണ് ബുധനാഴ്‌ച്ചയുള്ള സെഷൻ 4മുതൽ 6 മണി വരെ.
ഏതൊരു ക്ലബ്ബിന്റെയും സ്വപ്നമായ സ്വന്തമായ ഒരു ഗ്രൗണ്ട് ഈ സീസണിൽ തന്നെ സഫലമാകും എന്ന് ഉറച്ച വിശ്വാസത്തിലാണ് ടീം അധികൃതർ, ബാൽബുച്ചർ ലയിനിലുള്ള പോപ്പിൻട്രീ പാർക്കിൽ പിച്ചിനു വേണ്ടിയുള്ള പണികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ഡബ്ലിൻ സിറ്റി കൗൺസിലും, പോപ്പിൻട്രീ സ്പോർട്സ് സെൻറർ അധികൃതരും ക്ലബ്ബിനെ അറിയിച്ചിട്ടുള്ളത്വരുന്ന സീസണിൽ കൂടുതൽ നേട്ടങ്ങൾ കര സ്ഥമാക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ടീം അംഗങ്ങൾ.
പുതുതായി ചേരാൻ ആഗ്രഹിക്കുന്ന ഏത് പ്രായക്കാർക്കും, സുസ്വാഗതം
ബന്ധപെടേണ്ട നമ്പർ : 0877549269, 0872471142
ക്ലബ്ബിന്റെ സ്പോൺസേർസ് ആയ, ഓസ്കാർ ട്രാവലസ്, അപ്പാച്ചി പിസ്സ, ഈ -നഴ്സിംഗ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള നന്ദി അറിയിക്കാനും, ഈ അവസരം ഉപയോഗിക്കുന്നു.