വുഹാൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361. 57 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 361 ആയി. പുതിയതായി 2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17, 205 ആയതായി ചൈനീസ് സർക്കാർ അറിയിച്ചു.
അതേസമയം, ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം ഫിലിപ്പിൻസിൽ സ്ഥിരീകരിച്ചു. ഒരാളാണ് ഫിലിപ്പിൻസിൽ മരിച്ചത്. അതേസമയം, കൊറോണ ബാധ സംബന്ധിച്ച സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജി 7 രാജ്യങ്ങൾ ജർമ്മനിയിൽ യോഗം ചേരും. ലോകരാജ്യങ്ങൾ സ്വന്തം പൗരൻമാർക്ക് ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.