Ireland

ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് FPL 2026 ചാമ്പ്യന്മാർ

അയർലണ്ടിലെ ഫിംഗ്ലസിൽ നടന്ന ഫിംഗ്ലസ് പ്രീമിയർ ലീഗ് (FPL) 2026 ഫൈനലിൽ ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് കിരീടം നേടി. ആവേശകരമായ മത്സരത്തിൽ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ സ്റ്റ്രൈക്കേഴ്സ് വിജയം ഉറപ്പാക്കി.

മഴയെ തുടർന്ന് വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും ആവേശത്തിന് കുറവൊന്നും ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ്, വിഷ്ണു നായരുടെ മിന്നുന്ന 85 റൺസിന്റെ പ്രകടനത്തിന്റെ കരുത്തിൽ 181 റൺസ് നേടി ശക്തമായ സ്കോർ ഉയർത്തി.

മറുപടിയായി ബാറ്റ് ചെയ്ത സ്റ്റ്രൈക്കേഴ്സ് ക്യാപ്റ്റൻ അഭിലാഷ് നായറിന്റെ നേതൃത്വത്തിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. അവസാനം അങ്കൂർ ഗോകലെ 33 റൺസ് നേടി അവസാന പന്തിൽ ബൗണ്ടറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഫൈനലിലെ മികച്ച പ്രകടനത്തിന് അങ്കൂർ ഗോകലെ ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരം നേടി. ടൂർണമെന്റിലെ മികച്ച താരമായി അബീദ് ഹുസൈനെ തെരഞ്ഞെടുത്തു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

3 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

5 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

7 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

20 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

2 days ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

2 days ago