കഴിഞ്ഞയാഴ്ച ബാലിമെനയിൽ ആരംഭിച്ച വംശീയ കലാപവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി വടക്കൻ അയർലണ്ടിലെ പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പ്രദേശത്ത് ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാരോപിച്ച് നടന്ന പ്രതിഷേധം, തുടർന്ന് സംഘർഷമായി മാറുകയായിരുന്നു.പല സ്ഥലങ്ങളിലും രാത്രിയിൽ അക്രമങ്ങൾ അരങ്ങേറി. കുടിയേറ്റക്കാരുടെ വീടുകൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും തീയിടപ്പെടുകയും ചെയ്തു. അഞ്ച് പുതിയ അറസ്റ്റുകൾ കൂടി ഉണ്ടായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ ആകെ എണ്ണം 28 ആയി.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ലാർണിലെ ഒരു വിനോദ കേന്ദ്രത്തിൽ ഉണ്ടായ തീവയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ആളാണ് അഞ്ചുപേരിൽ ഒരാൾ. വാരാന്ത്യത്തിൽ ലാർണിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് 25 വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പിഎസ്എൻഐ വക്താവ് പറഞ്ഞു. 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ് അറസ്റ്റിലായ മറ്റൊരാൾ. ബാംഗോറിലെ ഗ്രാഫിറ്റിയും സൗത്ത് ബെൽഫാസ്റ്റിലെ ചാഡ്‌വിക്ക് സ്ട്രീറ്റിലെ ആളൊഴിഞ്ഞ വീട്ടിലും ഗ്രാഫിറ്റി ചിത്രങ്ങളുണ്ടാക്കിയത് വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളായി കണക്കാക്കി അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…