Ireland

അയർലണ്ടിൽ അഞ്ചിൽ നാല് ബിസിനസ് സ്ഥാപനങ്ങൾ അടുത്ത വർഷം ജീവനക്കാരുടെ ശരാശരി ശമ്പളം 3.8% വർദ്ധിപ്പിക്കും- റിപ്പോർട്ട്

അയർലണ്ടിൽ അഞ്ചിൽ നാല് ബിസിനസ്സുകളും തങ്ങളുടെ ജീവനക്കാർക്ക് 2024-ൽ ശരാശരി 3.8% ശമ്പളം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. ഏറ്റവും പുതിയ പേ ആൻഡ് എച്ച്ആർ അപ്‌ഡേറ്റ് പ്രകാരമാണിത്. ബിസിനസ് ഗ്രൂപ്പായ ഐബെക് 400 ഓളം സ്ഥാപനങ്ങളിൽ നടത്തിയ വാർഷിക സർവേ റിപ്പോർട്ട് പുറത്തു വന്നു. ഈ വർഷം അടിസ്ഥാന ശമ്പള നിരക്കുകൾ വർധിപ്പിച്ച 84% കമ്പനികളുമായി ചേർന്നാണ് ഈ കണക്ക്.

2023 ൽ ശരാശരി 4.4% വർദ്ധനവാണുണ്ടായിരുന്നത്. അടുത്ത വർഷത്തിലെ ഇടിവ്, നിലവിലെ പണപ്പെരുപ്പ അന്തരീക്ഷത്തിൽ ഉപഭോക്തൃ വിലകളിൽ നടന്നുകൊണ്ടിരിക്കുന്ന സമ്മർദ്ദത്തെ പ്രതിഫലിപ്പിക്കുന്നു. “പണപ്പെരുപ്പത്തിന് അനുസൃതമായാണ് മിക്ക ശമ്പള വർദ്ധനവും. എന്നിരുന്നാലും, ഹോസ്പിറ്റാലിറ്റിയും റീട്ടെയിൽ പോലെയുള്ള ചില മേഖലകൾ ശരാശരിയേക്കാൾ ഉയർന്ന ശമ്പള വർദ്ധനവുമായി വേറിട്ടുനിൽക്കുന്നു, ഈ വ്യവസായങ്ങളിലെ തൊഴിലാളി ക്ഷാമം ഇതിന് കാരണമാകാം.”- ഐബെക്കിന്റെ എംപ്ലോയർ റിലേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ Maeve McElwee പറഞ്ഞു.

2023-ൽ ഇവിടത്തെ ബിസിനസ്സുകൾക്ക് ശരാശരി 10%-ൽ താഴെ ജീവനക്കാരുടെ ടേൺ ഓവർ ഉണ്ടായിരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 45% ബിസിനസുകളും 2024-ൽ തങ്ങളുടെ ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

20 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago