നോർത്ത് കൗണ്ടി ഡബ്ലിനിലും നോർത്ത് ഈസ്റ്റിലും മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ബൗദ്ധിക വൈകല്യ സേവനങ്ങളുടെ മുൻനിര ദാതാക്കളായ Talbot Group സേവനങ്ങൾ Kildareലേക്ക് വിപുലീകരിക്കുകയാണ്. Co. Kildareലെ Naas-ലേക്കുള്ള സേവന വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി, Talbot Groupൽ ചേരാനും ബുദ്ധിപരമായ വൈകല്യമുള്ള ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താനും താൽപ്പര്യമുള്ളവ നഴ്‌സുമാർ, സോഷ്യൽ കെയർ വർക്കർമാർ, ഡയറക്‌ട് സപ്പോർട്ട് വർക്കർമാർ എന്നിവർക്കായി ജൂൺ 1 ബുധനാഴ്ച The Westgrove Hotel, Clane, Co. Kildare, (W91 YWE0) ൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അനുഭവപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ഥിരമായ മുഴുവൻ ഫുൾ ടൈം- പാർട്ട് ടൈം അവസരങ്ങൾ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ഹെൽത്ത് കെയറിൽ പ്രവർത്തിച്ച മുൻ പരിചയവും ബുദ്ധിപരമായ വൈകല്യമുള്ള ആളുകളുമായി പ്രവർത്തിക്കാനുള്ള അഭിനിവേശവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിക്കണം. ഹെൽത്ത്‌കെയർ സപ്പോർട്ടിൽ കുറഞ്ഞത് FETAC ലെവൽ 5 അല്ലെങ്കിൽ ഡയറക്ട് സപ്പോർട്ട് വർക്കർ/ഹെൽത്ത്‌കെയർ അസിസ്റ്റന്റ് തസ്തികകൾക്ക് തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കേണ്ടതുണ്ട്.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അപ്പോയ്ൻമെൻറ് നേടേണ്ടതില്ല. രാവിലെ 9.30 നും 3:30 നും ഇടയിൽ ഇന്റർവ്യൂ സ്ഥലത്ത് എത്തിച്ചേർന്നാൽ മതിയാകും. സിവിയുടെ ഒരു പകർപ്പ് ഒപ്പം കൊണ്ടുവരിക. നിങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ജൂൺ 1 ബുധനാഴ്ച ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ recruitment@talbotgroup.ie എന്ന വിലാസത്തിലേക്ക് നിങ്ങളുടെ CV അയച്ചുകൊണ്ട് അപേക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…