Ireland

വർക്ക് പെർമിറ്റ് തൊഴിലുകളുടെ പട്ടിക സർക്കാർ പുനഃപരിശോധിക്കും

വർക്ക് പെർമിറ്റ് തൊഴിൽ ലിസ്റ്റുകളിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ അനുവദിക്കുന്നതിനായി കൺസൾട്ടേഷൻ കാലയളവ് ആരംഭിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റിൽ അയർലണ്ടിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലുടനീളവും (ഇഇഎ) കുറവുള്ള ജോലികൾ ഉൾപ്പെടുന്നു. ഇതിൽ മെഡിസിൻ, ഐസിടി, സയൻസസ്, ഫിനാൻസ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ റോളുകളും ഉൾപ്പെടുന്നു. മതിയായ തൊഴിൽ ലഭ്യതയും വൈദഗ്ധ്യവും ഉള്ളതും തൊഴിൽ പെർമിറ്റ് നൽകാത്തതുമായ തൊഴിലുകളെയാണ് Ineligible Occupations Listൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

2023-ൽ ആണ് അവസാനമായി തൊഴിൽ പട്ടിക അവലോകനം നടത്തിയത്.ഇതിന്റെ ഫലമായി 11 അധിക തസ്തികകൾ ക്രിട്ടികൽ സ്കിൽ തൊഴിൽ പട്ടികയിൽ ഉൾപ്പെടുത്തുകയും 32 തസ്തികകൾ പൊതു തൊഴിൽ അനുമതിക്ക് യോഗ്യമാക്കുകയും ചെയ്തു. അവലോകന പ്രക്രിയയുടെ ഭാഗമായി, നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ ഇല്ലാത്തതോ ആയ തൊഴിലുകളെക്കുറിച്ചുള്ള നിവേദനങ്ങൾ തൊഴിലുടമകൾ, പ്രതിനിധി സംഘടനകൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, മറ്റ് താൽപ്പര്യമുള്ള കക്ഷികൾ എന്നിവരിൽ നിന്ന് തേടുന്നു.

ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വൈദഗ്ധ്യവും തൊഴിൽ വിടവും നികത്തുന്ന നോൺ-ഇഇഎ പൗരന്മാർ ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണെന്ന് ചെറുകിട ബിസിനസ്, റീട്ടെയിൽ, തൊഴിൽ സഹമന്ത്രി അലൻ ഡില്ലൺ പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ് വെബ്‌സൈറ്റിലെ ഓൺലൈൻ കൺസൾട്ടേഷൻ ഫോം വഴിയാണ് സമർപ്പണങ്ങൾ സ്വീകരിക്കുന്നത്, സെപ്റ്റംബർ 19 വരെ അപേക്ഷകൾ സ്വീകരിക്കാൻ സമയമുണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

7 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

8 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

10 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

11 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago