പെർത്ത് : പഠനത്തിനായും ജോലി സംബന്ധമായും ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്‌ട്രേലിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായാണ് പ്രവർത്തനം.
പ്രവ൪ത്തന ഉദ്ഘാടനം 2022 ആഗസ്റ്റ് 7 ഞായറാഴ്ച ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമത്. ഗുരുപ്രസാദ് സ്വാമികൾ നിര്‍വഹിച്ചു. യോഗത്തിൽ മഹാഗുരു സ്ഥാപിച്ച സംഘടനകളെ സ്മരിച്ചു കൊണ്ട് സ്വാമിജി സംസാരിച്ചു. ശിവഗിരി മഠവുമായി ഈ സംഘടന ചേർന്നു പ്രവര്‍ത്തിക്കുന്നു എന്ന വലിയ പ്രത്യേകത ഈ സംരംഭത്തിന് ഉണ്ട് എന്ന് സ്വാമിജി യോഗത്തിൽ അറിയിച്ചു. ആദ്യമായി ഉപരി പഠനത്തിനായും ജോലി സംബന്ധമായും ആസ്‌ട്രേലിയയിൽ എത്തിച്ചേരുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗം ചർച്ച ചെയ്യുകയും. ആസ്‌ട്രേലിയയിലേക്ക് വരാനിരിക്കുന്നവർക്ക് എന്തൊക്കെ സഹായ സഹകരണങ്ങൾ ചെയ്തു നൽകാമെന്നും ചർച്ച നടത്തി.
ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേ ശ്രീനാരായണ സംഘടന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പങ്കു ചേർന്നു.യോഗത്തിന് GDPS International Student’s Support Cell കോഡിനേറ്റർ ശ്രീ. പിയൂഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, GDPS സിഡ്നി കോഡിനേറ്റർ ശ്രീ. ഷൈബൂ സ്വാഗതവും സേവനം ആസ്‌ട്രേലിയ പ്രസിഡന്റ് ശ്രീ. ജയകുമാർ വാസുദേവൻ കൃതജ്ഞതയും പറഞ്ഞു. GDPS മെൽബൺ, ശ്രീനാരായണ മിഷൻ സൗത്ത് ആസ്‌ട്രേലിയ , ക്വീൻസിലാന്റ് ശ്രീനാരായണ മിഷൻ , സാരഥി കുവൈറ്റ് , GDPS കാസർഗോഡ്, സേവനം ആസ്‌ട്രേലിയ പെർത്ത്, ശ്രീനാരായണഗുരു ഗ്രൂപ്പ് തുടങ്ങിയ സംഘടന പ്രതിനിധികൾ ആശംസ അറിയിച്ചു.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…