അടുത്ത കാലത്ത് അപ്രതീക്ഷിതമായി ജോലി നഷ്‌ടപ്പെട്ട തൊഴിലാളികൾക്കുള്ള ഡോൾ പേയ്‌മെന്റുകൾ വർധിപ്പിക്കാൻ social welfare വകുപ്പിന്റെ നിർദ്ദേശം.ഉയർന്ന വരുമാനത്തിൽ നിന്ന് ഇപ്പോഴുള്ള 208 യൂറോയുടെ ഡോൾ പേയ്‌മെന്റിലേക്ക് പോകുന്നത് ആളുകൾക്ക് പൊരുത്തപ്പെടാൻ പ്രയാസമാകുന്നു എന്ന നിഗമനത്തിലാണ് സർക്കാർ തുക വർധിപ്പിക്കാൻ ആലോചിക്കുന്നത്. നേരത്തെ ജോലിയിൽ നിന്ന് വിരമിച്ചവർക്കും മുൻ പരിചയമുള്ളവർക്കും പാർട്ട് ടൈം ജോലികളിൽ അവസരം നൽകുന്നതിനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.
വ്യക്തിഗത വരുമാന നിലവാരത്തെയും ഒരു വ്യക്തി എത്രത്തോളം തൊഴിൽരഹിതനാണ് എന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ് നിരക്കുകൾ. കോവിഡ്-19 ലോക്ക്ഡൗണുകളിലും നിയന്ത്രണങ്ങളിലും പ്രവർത്തിച്ച PUP (പാൻഡെമിക് അൺഎംപ്ലോയ്മെന്റ് ബെനിഫിറ്റ്) യുടെ മാതൃകയിലാണ് ഈ സംവിധാനം.ഒരു ഘട്ടത്തിൽ, പാർട്ട് ടൈം തൊഴിലാളികൾക്ക് €350 മുതൽ €150 വരെ PUP യുടെ അഞ്ച് വ്യത്യസ്ത നിരക്കുകൾ ഉണ്ടായിരുന്നു.
പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സാധാരണ തൊഴിലില്ലായ്മ ആനുകൂല്യങ്ങളേക്കാൾ ഉയർന്ന തലത്തിലുള്ള ഡോൾ PUP നൽകി. പിന്നീട്,ആഴ്‌ചയിൽ 350 യൂറോ പേയ്‌മെന്റ് നിർത്തലാക്കുകയും തൊഴിലന്വേഷകന്റെ ആനുകൂല്യത്തിനായി സാധാരണ 208 യൂറോ ആക്കി.എന്നാൽ പെട്ടെന്ന് ജോലി നഷ്‌ടപ്പെടുന്ന ആളുകൾക്ക്, പ്രത്യേകിച്ച് താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള തൊഴിലാളികൾക്ക് ഇത് വലിയ തിരിച്ചടിയായി. നിർദേശം എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ വിശദാംശങ്ങൾ സാമൂഹിക സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിവരികയാണ്. അയർലണ്ടിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 2.5 ദശലക്ഷത്തിലധികം ഉയർന്നു. തൊഴിലില്ലായ്മയുടെ തോത് 4 ശതമാനത്തിൽ താഴെയാണ്. കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മ നിരക്ക് നിലവിൽ 4.8 ശതമാനമാണ്.
EU ന് പുറത്തുള്ള ജീവനക്കാർക്കായി ഏകദേശം 40,000 വർക്ക് പെർമിറ്റുകൾ ഈ വർഷം ഇതിനകം തന്നെ നൽകിയിട്ടുണ്ട്, ഹോസ്പിറ്റാലിറ്റിയിൽ ടെക്നോളജിയും ഹെൽത്ത് കെയറും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മേഖലകളായി മാറി. ഷെഫുകൾക്കുള്ള 870 പെർമിറ്റുകൾ ഇതിനകം നൽകിയിട്ടുണ്ട്. പുതിയ പദ്ധതികൾ വരുമ്പോൾ നികുതി, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പെൻഷൻ അവകാശങ്ങൾ എന്നിവ സംയോജിപ്പിച്ച് ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്‌ടമാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…