ഒരു ക്രിസ്മസ് കാലം കൂടി സമാഗതമാകുന്നു. മാലാഖമാരോടൊപ്പം ഹാലേലൂയാകളോടെ ദൈവത്തെ പാടി സ്തുതിക്കുവാൻ ഇടവകകളും സംഘടനകളും ഒന്നിക്കുന്നു. കോർക്ക്, ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ 2023 നവംബർ 26ന് ക്രിസ്തുമസ് കരോൾ സന്ധ്യ “MELODIA ’23” സംഘടിപ്പിക്കുന്നു. വിവിധ സഭകളിൽ നിന്ന് ഓർത്തഡോക്സ്, മലങ്കര കാത്തലിക്, മർത്തോമ, സി.എസ്. ഐ. സഭകളെ പ്രതിനിധീകരിച്ചുകൊണ്ട് ചർച്ച് ക്വയർ, വിവിധ സംഘടനകളുടെ ക്വയർ ഈ സന്ധ്യയിൽ പങ്കെടുക്കുന്നു.
ക്രിസ്തുവാകുന്ന ഏക ലക്ഷ്യത്തിലേക്കുള്ള സഭകളുടെ പ്രയാണത്തിൽ ഇത്തരം ഒന്നിക്കല്ലുകൾ പ്രസക്തിയേറുകയാണ്. വിവിധ ഇടയ സമൂഹങ്ങൾക്ക് ലഭിച്ച ദൂത് കാലിത്തൊഴുത്തിൽ ക്രിസ്തു ദർശനത്തോടെ അനുഗ്രഹ പ്രാപ്തി എത്തിയപോലെ, വിവിധ ഇടവകകളുടെയും, സംഘടനകളുടെയും കൂടിച്ചേരൽ സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃകയാണ്. ക്വയർ ഗ്രൂപ്പുകളുടെ രജിസ്ട്രേഷനും ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. ഏവർക്കും സൗജന്യമായി കരോൾ സന്ധ്യയിൽ പങ്കെടുക്കാം.
യുകെ-യൂറോപ്പ് ഭദ്രാസനാധിപൻ, അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും റോമൻ കത്തോലിക്കാ, കോർക്ക് – റോസ് ഭദ്രാസനാകളുടെ ബിഷപ്പ് (Fintan gavin )ഗാവിൻ മെലോഡിയ ’23 ഉദ്ഘാടനം നിർവ്വഹിച്ച് ക്രിസ്തുമസ് സന്ദേശം നൽകും. ഇടവക വികാരി ഫാദർ മാത്യു കെ. മാത്യു അധ്യക്ഷത വഹിക്കും. വിവിധ ഇടവകയുടെ വികാരിമാർ ആശംസകൾ അറിയിക്കും.
വനിതാ സമാജത്തിൻറെ നേതൃത്വത്തിൽ ടീം സമോറയുടെ തിം ഫ്യൂഷൻ ഡാൻസ്, ഇടവകയിലെ കുഞ്ഞുങ്ങളുടെ ‘യൂഫണി’ നേതൃത്വത്തിൽ പ്രയർ സോങ്ങും, കൾച്ചറൽ ഡാൻസും ഹാർമണി ക്വയർൻറെ കരോൾ സോങ്ങും, സൈലൻറ് നൈറ്റ് സോങ്ങും, പരിപാടിക്ക് പകിട്ടേകുന്നു. ഇടവകയുടെ യുവജന പ്രസ്ഥാനം ആണ് രണ്ടാം വർഷവും MELODIA ’23 അണിയിച്ചൊരുക്കുന്നത്. ഏവരുടെയും പ്രാർത്ഥനയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ശ്രീ.ജോബി മാണി ജോർജ്: +353892677283
ശ്രീ.ബിജോയ് വർഗീസ് : +353894666940
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…