തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ അവസരമൊരുക്കുന്നു. നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും ചേർന്നാണ് പ്രവാസികൾക്കായി സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം(C.M.E.D.P) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്കയുടെ എൻ.ഡി.പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡിയും(പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3% പലിശ ഇളവും ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ 3 ശതമാനം വീതം നോർക്ക, കെ.എഫ് .സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും.
സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറെൻറ്സ്/ഹോട്ടൽ, ഹോം സ്റ്റേ/ലോഡ്ജിഗ്, ക്ലിനിക്/ഡെന്റൽ ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐടി /ഐടിഇഎസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ബേക്കറി ഉൽപ്പന്നങ്ങൾ, ഫ്ലോർ മിൽസ്/ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ/സ്പൈസസ്, ചപ്പാത്തി നിർമാണം, വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.
അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം. വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യയിൽ നിന്നും), 00 91 88 02 012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം ), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…