Ireland

അയർലൻഡിന് പുറത്തുള്ള നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കുമുള്ള Humanitarian Practice Permit – NMBI

അയർലണ്ടിൽ താത്കാലികമായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന അയർലണ്ടിന് പുറത്തുള്ള നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും അതിനായുള്ള പെർമിറ്റിന് 2022 ജൂൺ 1 മുതൽ അപേക്ഷിക്കാനാകുമെന്ന് നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻഎംബിഐ) അറിയിച്ചു.

2011ലെ നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ആക്ടിന്റെ 39, 41 വകുപ്പുകൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ആരോഗ്യമന്ത്രി Stephen Donnelly ഒരു പ്രാരംഭ ഉത്തരവിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ നടപടി.

തൊഴിൽ ആവശ്യങ്ങൾക്കായി അയർലണ്ട് സന്ദർശിക്കുന്ന പ്രാക്ടീസ് ചെയ്യുന്ന നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും രോഗിയുടെ കൈമാറ്റം (അടിയന്തരവും നിശിതവുമായ ക്ലിനിക്കൽ പരിചരണം ആവശ്യമുള്ളപ്പോൾ), നഴ്‌സ്/മിഡ്‌വൈഫ് ഒരു ക്ലിനിക്കൽ ഏരിയയിൽ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്ന പരിശീലനഘട്ടം, ഒരു സ്പോർട്ടിങ് ഇവന്റിനായി ഒരു ക്ലയന്റ്/വ്യക്തിയെ അനുഗമിക്കുന്ന സാഹചര്യം, ഹ്രസ്വകാല വിശ്രമ പരിചരണത്തിനുള്ള രോഗിയ്ക്ക് പിന്തുണ നൽകൽ എന്നീ സാഹചര്യങ്ങളിൽ Humanitarian Practice Permitന് അപേക്ഷിക്കാൻ ഈ നിയമപരമായ മാറ്റം അനുവദിക്കും. തുടർന്ന് മാനുഷിക ആവശ്യങ്ങൾക്കായി സ്റ്റേറ്റിലും സ്റ്റേറ്റിന് പുറത്തും പ്രാക്ടീസ് ചെയ്യാൻ യോഗ്യതയുള്ള ഒരു വ്യക്തിക്ക് 30 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന ഒരു പെർമിറ്റ് NMBI നൽകും.

European Union (Recognition of Professional Qualifications) Regulations 2017 (S.I. No. 8 of 2017) പ്രകാരം അവരുടെ യോഗ്യതകൾ അംഗീകരിക്കപ്പെടാൻ യോഗ്യതയുള്ള നഴ്സുമാർക്കും മിഡ്‌വൈഫുകൾക്കും താൽക്കാലികമായോ ഇടയ്ക്കിടെയുള്ളതോ ആയ സേവനങ്ങൾ നൽകുന്നതിന് അപേക്ഷിക്കാൻ അർഹതയുള്ളതോ ആയ നഴ്സുമാർക്കും മിഡ്‌വൈഫുകൾക്കും
ഈ പെർമിറ്റ് വ്യവസ്ഥ ബാധകമല്ല.

Sub Editor

Recent Posts

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

14 mins ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

2 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

21 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

21 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

24 hours ago

ഐഒസി അയർലണ്ട് ലീവിംഗ്സർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ  ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…

1 day ago