വിക്ലോ കൗണ്ടി കൗൺസിൽ Baltinglass- നായി പുതിയ Affordable Housing Scheme ആരംഭിച്ചു. 20 വർഷത്തിനിടെ വെസ്റ്റ് വിക്ലോവിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി വരുന്നത്. Affordable Housing Scheme വഴി, ആദ്യമായി വാങ്ങുന്നവർക്കും, പുതുതായി തുടങ്ങുന്ന അപേക്ഷകർക്കും കുറഞ്ഞ വിലയിൽ വീടുകൾ ലഭ്യമാക്കുന്നു. മോർട്ട്ഗേജും നിക്ഷേപവും ചേർന്ന് പുതുതായി നിർമ്മിച്ച വീടിന്റെ വിപണി വില കവർ ചെയ്യാൻ കഴിയാത്തവർക്കാണ് അവസരം.
പ്രോപ്പർട്ടിയുടെ ഓപ്പൺ മാർക്കറ്റ് മൂല്യവും വാങ്ങുന്നയാൾ നൽകുന്ന കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമായ ഒരു ശതമാനം ഇക്വിറ്റി ഓഹരി അല്ലെങ്കിൽ ഉടമസ്ഥതയുടെ ഓഹരി വിക്ലോ കൗണ്ടി കൗൺസിൽ എടുക്കുന്നു. Aldborough Manor, Baltinglass ൽ മൂന്ന് ബെഡ്റൂമുകളുള്ള 22 വീടുകൾ പദ്ധതിയിൽ ഉൾക്കൊള്ളുന്നു. പരമാവധി കുടുംബ വരുമാനം 66,263 യൂറോയാണ്. 2023 നവംബർ, ഡിസംബർ മാസത്തിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
അപേക്ഷകരുടെ വരുമാനം, ഹെൽപ്പ് ടു ബൈ സ്കീമിൽ നിന്നുള്ള നിക്ഷേപം, സമ്പാദ്യം എന്നിവയെ ആശ്രയിച്ച്, മാർക്കറ്റ് മൂല്യത്തിന്റെ കുറഞ്ഞത് 10 ശതമാനം മുതൽ പരമാവധി 20 ശതമാനം വരെ കിഴിവുകൾ ലഭ്യമാകും. മൂന്ന് കിടക്കകളുള്ള സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ വില €260,000 മുതൽ €294,500 വരെയാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.wicklow.ie/Living/Services/Housing/News-Events/affordable-housing-scheme-baltinglass
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…