Ireland

രാത്രി താപനില -5 ഡിഗ്രി വരെ താഴും; അയർലണ്ടിൽ നാളെ വരെ ഐസ് മുന്നറിയിപ്പ്

അയർലണ്ടിൽ ഇന്ന് രാത്രി താപനില -5 ഡിഗ്രി വരെ താഴുമെന്നതിനാൽ Status Yellow snow, low temperature and ice മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ഡൊണെഗലിൽ മയെല്ലോ സ്‌നോ- ഐസ് വാണിങ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് നാളെ രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് വൈകുന്നേരം 5 മണി മുതൽ നാളെ രാവിലെ 11 മണി വരെ രാജ്യം മുഴുവൻ താഴ്ന്ന താപനിലയും മഞ്ഞുവീഴ്ചയും സംബന്ധിച്ച പ്രത്യേക സ്റ്റാറ്റസ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.

ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വളരെ തണുപ്പുള്ളതും എന്നാൽ വരണ്ടതും വെയിൽ നിറഞ്ഞതുമായ ദിവസമാണ്. 1C നും 5C നും ഇടയിലുള്ള ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നു. അതേസമയം രാത്രിയിൽ കുറഞ്ഞ താപനില -5C മുതൽ -2C വരെയാകും. വാരാന്ത്യത്തിൽ താപനില 12 അല്ലെങ്കിൽ 13 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അർദ്ധരാത്രി വരെ ആൻട്രിം, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികൾക്ക് യെല്ലോ അല്ലെർട്ട് നൽകിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അനധികൃത IPTV സേവനങ്ങൾക്കെതിരെ നടപടിയുമായി Sky; അയർലണ്ടിൽ 10 പേർക്ക് നോട്ടീസ്

അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…

4 mins ago

ഗാൽവേ ഹെഡ്ഫോർഡ്‌ മലയാളി ജയ്ജു  ജേക്കബ് അന്തരിച്ചു.

അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ്‌ താമസിച്ചിരുന്ന മലയാളി  ജയ്ജു  ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…

14 hours ago

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…

20 hours ago

മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…

22 hours ago

ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

23 hours ago

കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ നിയന്ത്രണം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ…

24 hours ago