Drogheda: St. Patrick’s day പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രദിനിധീകരിച്ച് ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സജീവമായി പങ്കെടുത്തു. ഭാരതത്തിന്റെ സംസ്കാരവും മഹത്വവും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആഘോഷത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തു. പരേഡിൽ പങ്കെടുത്തവർക്ക് ആവേശം പകർന്നുകൊണ്ട് മുൻ വർഷത്തേക്കാൾ അധികം കാണികളും തടിച്ചുകൂടിയിരുന്നു.
വിവിധങ്ങളായ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ചെണ്ടമേളത്തിന്റെ അകമ്പടിയിൽ വർണ്ണാഭമായ കുടകൾ ഉയർത്തിപ്പിടിച്ചുകൊണ്ടു താളാത്മകമായി നടന്നു നീങ്ങിയപ്പോൾ ആവേശം വർദ്ധിപ്പിക്കുന്ന തരത്തിൽ പുലി കളി അവതരിപ്പിച്ചവർ അവരുടെ ഊർജ്ജസ്വലവും ആകർഷകവുമായ നൃത്തത്തിലൂടെ കാണികളെ സന്തോഷഭരിതരാക്കി.
താളങ്ങളും നിറങ്ങളും ഊർജ്ജവും ഒരുമിച്ച് ചേർന്ന ഈ പ്രകടനം ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ യഥാർത്ഥ പ്രതിനിധാനമായിരുന്നു.
പരേഡിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും IFA യുടെ നന്ദി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…