Ireland

XL ബുള്ളി നായകളുടെ ഇറക്കുമതി, വളർത്തൽ, വിൽപന നിയയമവിരുദ്ധം; ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഇന്ന് മുതൽ, XL ബുള്ളി ഇനം നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതും വളർത്തുന്നതും വിൽക്കുന്നതും പുനരധിവസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അയർലണ്ടിൽ ആദ്യമായാണ് ഒരു പ്രത്യേക നായ ഇനത്തെ നിരോധിക്കുന്നത്. XL ബുള്ളി ബ്രീഡ് നായകൾ കാരണം നടന്ന നിരവധി ആക്രമണങ്ങൾക്ക് ശേഷമാണ് ഈ നീക്കം. 2022 നവംബറിൽ, സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടയിൽ ഒരു XL ബുള്ളിയുടെ ആക്രമണത്തെത്തുടർന്ന് ഒൻപത് വയസ്സുള്ള അലജാൻഡ്രോ മിസാന് മുഖത്ത് സാരമായ മുറിവേറ്റു. ഓഗസ്റ്റിൽ ഒരു പെൺകുഞ്ഞിനെ XL ബുള്ളി നായയുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ജൂണിൽ, 23 കാരിയായ നിക്കോൾ മോറിയെ XL നായ്ക്കൾ മാരകമായി ആക്രമിച്ചു.

ജൂലൈയിൽ റൂറൽ ആൻ്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് മന്ത്രി ഹീതർ ഹംഫ്രീസ് XL ബുള്ളി ബ്രീഡിനെ അയർലണ്ടിൽ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ XL ബുള്ളിയുടെ ഉടമസ്ഥതയിലുള്ള നിരുത്തരവാദപരമായ നായ ഉടമകൾക്ക് XL ബുള്ളി നിരോധനം പ്രാബല്യത്തിൽ വന്നാൽ മറ്റ് നായ ഇനങ്ങളിലേക്ക് മാറേണ്ടിവരുമെന്ന് ഹംഫ്രീസ് പറഞ്ഞു. 2025 ഫെബ്രുവരി 1 മുതൽ, ബന്ധപ്പെട്ട പ്രാദേശിക അതോറിറ്റി നൽകുന്ന ഇളവ് സർട്ടിഫിക്കറ്റ് ഇല്ലാതെ XL ബുള്ളി ടൈപ്പ് നായയെ സ്വന്തമാക്കുന്നത് നിയമവിരുദ്ധമായിരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇന്ത്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു

ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും നിർമ്മിച്ച് നവാഗതയായ രേഷ്‌മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന അക്ഷരംപ്രതി എന്ന…

1 hour ago

റ്റി.എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു…

21 hours ago

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് ‘മായൻ’ ട്രെയിലർ എത്തി

ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. https://youtu.be/Y488C2KfdmQ?si=nSCca5y9CdN4H38x മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ്…

21 hours ago

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും Nvidia CEO; ട്രംപിന്റെ പിന്തുണയും നിക്ഷേപകരുടെ സമ്മർദവും നിർണായകമായി

ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ Nvidia-യുടെ സിഇഒ സ്ഥാനത്തേക്ക് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് (Jensen Huang) തിരിച്ചെത്തി. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട…

21 hours ago

അയർലണ്ടിൽ പൊതുമേഖലയിൽ ജോലി ഒഴിവുകൾ നികത്താൻ പ്രതിസന്ധി; സർക്കാർ ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ 1,000-ത്തിലധികം പേർ

അയർലണ്ടിൽ സിവിൽ സർവീസിലും പൊതുമേഖലയിലും ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ ഒഴിവായിപ്പോയത് 1,000-ത്തിലധികം പേർ. കഴിഞ്ഞ 18 മാസത്തിനിടെ നിയമന…

22 hours ago

അയർലണ്ടിലെ സ്കൂൾ യൂണിഫോം നിയമങ്ങളിൽ വൻ മാറ്റത്തിന് നീക്കം; ബ്രാൻഡഡ് വസ്ത്രങ്ങൾ നിർബന്ധമാക്കുന്നത് നിരോധിച്ചേക്കും

അയർലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രത്യേക ബ്രാൻഡിലുള്ള ജമ്പറുകളും ജാക്കറ്റുകളും കോട്ടുകളും നിർബന്ധമാക്കുന്നത് നിരോധിക്കാനുള്ള നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ യൂണിഫോമുകളുടെ…

23 hours ago