Ireland

അയർലണ്ടിലെ INDIA FEST സെപ്റ്റംബർ 17ന്

ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന INDIA FEST സെപ്റ്റംബർ 17ന് നടക്കും. Dún Laoghaire-Rathdown കൗണ്ടി കൗൺസിലിന്റെ പിന്തുണയോടെയാണ് INDIA FEST സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ലാണ് പരിപാടികൾ നടക്കുക.

സൗത്ത് ഡബ്ലിനിൽ നടക്കുന്ന ആഘോഷപരിപാടി അയർലണ്ടിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാണ് സാക്ഷ്യം വഹിക്കുക. പ്രാദേശിക ഐറിഷുകാർക്കും ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, പാരമ്പര്യം എന്നിവ ഇഷ്ടപ്പെടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും ആഘോഷത്തിൽ ഭാഗമാകാനും ഫെസ്റ്റ് അവസരം ഒരുക്കും.

ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ Mary Hanafin, Cathaoirleach, കൂടാതെ സെനറ്റർമാർ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയ വിവിധ ഐറിഷ് പ്രമുഖരും പങ്കെടുക്കും. അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ, ശ്രീ. അഖിലേഷ് മിശ്രയും ചടങ്ങിൽ പങ്കെടുക്കും.കുട്ടികൾക്കായുള്ള ക്രിക്കറ്റ് (ബൗളിംഗ്), അമ്പെയ്ത്ത്, ഹൈജമ്പ് തുടങ്ങിയ മത്സരങ്ങളോടെ ഫെസ്റ്റ് ആരംഭിക്കും. പ്രൊഫഷണൽ പരിശീലകരുടെ പിന്തുണയോടെയാണ് ഫെസ്റ്റ് ആരംഭിക്കുന്നത്. കൂടാതെ എല്ലാവരേയും പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹാൻഡ്-ഓൺ പ്രോഗ്രാമും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ്‌ കോർട്ടുകളും ഫെസ്റ്റിന്റെ ആകർഷകമാകും. കുട്ടികൾക്ക് വിനോദത്തിനായി വിവിധ റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെന്ന സ്റ്റാളുകളും പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ സ്റ്റാളുകളുമുണ്ട്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികൾ ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.പ്രവേശനം സൗജന്യമാണ്.

ഫെസ്റ്റിൽ പങ്കാളികളാകാൻ https://india_fest_2022.eventbrite.ie/ എന്ന വെബ്സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്യുക.

Newsdesk

Recent Posts

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

52 mins ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

2 hours ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

3 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

9 hours ago

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

1 day ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

1 day ago