Ireland

ഇന്ത്യക്കാർ ജാഗ്രത പാലിക്കുക!!! ഡബ്ലിനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറുടെ കാറിനു നേരെ ആക്രമണം

ഞായറാഴ്ച (17/8/25) ഡബ്ലിനിലെ മീത്ത് സ്ട്രീറ്റിൽ വെച്ച് ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറുടെ  കാറിന്റെ സൈഡ് മിറർ അകാരണമായി അതിലൂടെ പോയ ഒരു ഐറിഷ് യുവാവ് തല്ലിപ്പൊട്ടിച്ചു. ഇന്ത്യൻ വംശജരോടുള്ള ഐറിഷ് ജനതയുടെ വെറുപ്പ് കൂടി വരുന്നതിന്റെ സൂചനയായി ഇതിനെ കാണാം. അതിലൂടെ പോയ മറ്റൊരു ഐറിഷ്കാരൻ ഇടപെട്ടതിന്റെ ഫലമായി പിന്നീട് ഈ യുവാവ് ടാക്സി ഡ്രൈവറോട് സോറി പറഞ്ഞു  പൈസ തരാം എന്ന് സമ്മതിക്കുന്ന ഘട്ടം വന്നപ്പോൾ, അതിലൂടെ വന്ന മറ്റൊരു ഐറിഷ്കാരൻ  ഇടപെട്ട്  ഇതിനെ തടയുന്നു.  ഈ സംഭവങ്ങളുടെ വീഡിയോ തൊട്ടു പുറകിലെ കാറിൽ നിന്ന്  ഒരു മലയാളി യുവാവ് പകർത്തിയിട്ടുണ്ട്.

  നിസ്സാരമായ ഒരു കണ്ണാടിയാണ്, അതിനു പൈസ ഒന്നും കൊടുക്കണ്ട എന്ന് പറഞ്ഞ് ആ യുവാവിനെ തള്ളി രക്ഷപ്പെടുത്തി  വിടുമ്പോൾ ടാക്സി ഡ്രൈവർ തടയാൻ ശ്രമിക്കുന്നുണ്ട്. 

 നന്മയും മൂല്യങ്ങളും ഉള്ള ഐറിഷ് ജനതയെ അടിച്ചമർത്തി Far right ആളുകൾ  രംഗം കൈ യ്യടക്കുന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം. ഇന്ത്യക്കാരെ രണ്ടാം തരം പൗരന്മാരായി കാണാൻ ഐറിഷ് ജനത ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ വംശജരായ ധാരാളം പേർ  ടാക്സി ഡ്രൈവർമാരായി അയർലണ്ടിൽ  ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം അയർലണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ഏത് നിമിഷവും അകാരണമായി ആക്രമിക്കപ്പെടാൻ  സാധ്യത ഉണ്ട്. 

ഇന്ത്യക്കാർക്കെതിരെ നടക്കുന്ന അക്രമണങ്ങളിൽ ഇതുവരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തുകയോ ആരെയെങ്കിലും നിയമനടപടിക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. ഇത് ഇത്തരം പ്രവർത്തികൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സർക്കാറിന്റെ പാഴ് വാക്കുകൾ അല്ലാതെ പ്രവർത്തിയിൽ ഒന്നും കാണുന്നില്ല. ഇത്തരം പ്രവർത്തനങ്ങൾ മുളയിലേ നുള്ളിയില്ലെങ്കിൽ ഇന്ത്യൻ വംശജർക്ക് അയർലണ്ട് സമാധാനമായി ജീവിക്കാൻ കഴിയാത്ത രാജ്യം ആയി മാറും എന്ന് ഉറപ്പാണ്. 

ഇന്ത്യൻ എംബസിയുടെ  ഈ വിഷയത്തിലുള്ള കർക്കശമായ ഇടപെടലുകളുടെ അഭാവം ഇന്ത്യക്കാരിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്.

 അമേരിക്കൻ വംശജർക്ക് ഇതുപോലുള്ള ഒരു ആക്രമണം അയർലണ്ടിൽ നേരിട്ടാൽ എന്താവും സ്ഥിതി? അമേരിക്കൻ സർക്കാർ ഉടനടി വേണ്ടത് ചെയ്യും.

 ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെയും ഇന്ത്യൻ പൗരന്മാരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും ഇന്ത്യൻ എംബസിക്കും ഇന്ത്യൻ സർക്കാരിനും ഉണ്ട്.

 ഇനിയും വൈകാതെ  ഇന്ത്യൻ ഗവൺമെന്റ് ഈ വിഷയത്തിൽ കർശനമായി   ഇടപെടണമെന്ന് അയർലണ്ടിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെടുന്നു.

Follow Us on Instagram!

Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

11 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

15 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

15 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

15 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

15 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

15 hours ago