വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട് – വാട്ടർഫോർഡ് യൂണിറ്റ്.
ജൂലൈ 20 ഞായറാഴ്ച വൈകിട്ട് 9 മണിക്ക് വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സിജോ ഡേവിഡ് സ്വാഗതം ആശംസിക്കുകയും , യൂണിറ്റ് പ്രസിഡൻ്റ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
പുന്നമട ജോർജ്ജ്കുട്ടി, ഗ്രേയ്സ് ജേക്കബ്ബ്, സാബു ഐസക്ക്, ജയ പ്രിൻസ് എന്നിവർ വികാര നിർഭരമായ അനുസ്മരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
ഉമ്മൻ ചാണ്ടി സാറിൻ്റെ പാവന സ്മരണക്ക് മുമ്പാകെ പുഷ്പാർച്ചന നടത്തി കൊണ്ട് നടന്ന യോഗത്തിലേക്ക് വാട്ടർ ഫോർഡിലെ ഒട്ടനവധി പ്രവർത്തകർ വന്നു ചേർന്നു.
യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ആൻ്റണി പടയാട്ടിൽ,ഷിബു രാജേന്ദ്രൻ, പ്രിൻസ് കല്ലറക്കൽ,എമിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും , യോഗാവസാനം യൂണിറ്റ് സെക്രട്ടറി സെബിൻ ജോസ് നന്ദി പ്രകാശനം നടത്തി കൊണ്ട് യോഗം അവസാനിപ്പിച്ചു.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽപ്പറമ്പിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…