Ireland

ഐഒസി വാട്ടർഫോർഡ് യൂണിറ്റിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി

വാട്ടർഫോർഡ് : അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡ് ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി നടന്നു. കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി.

യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് കെ മാത്യു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി. പി. സജീന്ദ്രൻ, ഡോ. മാത്യു കുഴൽനാടൻ, ഐ ഓ സീ അയർലണ്ട് നാഷണൽ പ്രസിഡന്റ്‌ ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ്‌ സാൻജോ മുളവരിക്കൽ എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. ഐഒസി കേരള ചാപ്റ്റർ ചെയർമാൻ ജോർജ്കുട്ടി പുന്നമട മുഖ്യപ്രഭാഷണം നടത്തി.

യു.ഡി.എഫ് പ്രവർത്തകർ പരസ്പരം മധുരം പങ്കുവെച്ചും സ്നേഹവിരുന്ന് സംഘടിപ്പിച്ചും വിജയത്തിന്റെ സന്തോഷം പങ്കിട്ടു. 16 അംഗങ്ങളടങ്ങിയ ഐഒസി എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ സെബിൻ ജോസ്, സിജോ ഡേവിഡ്, ആൻ്റണി പടയാട്ടിൽ, മഹിളാ കോൺഗ്രസ് പ്രതിനിധികളായ ജയാ പ്രിൻസ്, വർഷ ജോർജ് എന്നിവർ സംസാരിച്ചു.

എലൈറ്റ് ഇവന്റ്സ് പാർട്ടി ഹാൾ ൽ ബുധനാഴ്ച രാത്രി 8 മണിക്ക് നടന്ന വിജയാഘോഷം സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.

വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
Sub Editor

Recent Posts

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

2 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

4 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

5 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

8 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

20 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

21 hours ago