വാട്ടർഫോർഡ് : അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡ് ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി നടന്നു. കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി.
യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് കെ മാത്യു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി. പി. സജീന്ദ്രൻ, ഡോ. മാത്യു കുഴൽനാടൻ, ഐ ഓ സീ അയർലണ്ട് നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. ഐഒസി കേരള ചാപ്റ്റർ ചെയർമാൻ ജോർജ്കുട്ടി പുന്നമട മുഖ്യപ്രഭാഷണം നടത്തി.


യു.ഡി.എഫ് പ്രവർത്തകർ പരസ്പരം മധുരം പങ്കുവെച്ചും സ്നേഹവിരുന്ന് സംഘടിപ്പിച്ചും വിജയത്തിന്റെ സന്തോഷം പങ്കിട്ടു. 16 അംഗങ്ങളടങ്ങിയ ഐഒസി എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ സെബിൻ ജോസ്, സിജോ ഡേവിഡ്, ആൻ്റണി പടയാട്ടിൽ, മഹിളാ കോൺഗ്രസ് പ്രതിനിധികളായ ജയാ പ്രിൻസ്, വർഷ ജോർജ് എന്നിവർ സംസാരിച്ചു.
എലൈറ്റ് ഇവന്റ്സ് പാർട്ടി ഹാൾ ൽ ബുധനാഴ്ച രാത്രി 8 മണിക്ക് നടന്ന വിജയാഘോഷം സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ
Follow Us on Instagram!
GNN24X7 IRELAND :
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.





































