gnn24x7

ലിയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി Taoiseach വത്തിക്കാനിലെത്തി

0
56
gnn24x7

ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതിനുശേഷം ഒരു Taoiseach പോപ്പും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദർശനത്തിന് മുമ്പ്, അയർലണ്ടിന്റെ സമാധാന പ്രക്രിയയെക്കുറിച്ചും അയർലൻഡ് യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് മാർട്ടിൻ പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ, സുഡാൻ എന്നിവയുൾപ്പെടെ ലോകത്തിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നേതാക്കൾക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2018-ൽ സഭയിലെ ലൈംഗിക പീഡന വിവാദങ്ങളും അയർലൻഡ് സ്വവർഗ വിവാഹവും ഗർഭഛിദ്രവും നിയമവിധേയമാക്കിയതും ഡബ്ലിനും വത്തിക്കാനും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചതായി ലിയോ വരദ്കർ പറഞ്ഞിരുന്നു.

അയർലണ്ടും വത്തിക്കാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരമായി ഈ കൂടിക്കാഴ്ച മാറുമെന്ന് നിരീക്കഷകർ അഭിപ്രായപ്പെടുന്നു. ഇന്ന് റോമിൽ വെച്ച് മാർട്ടിൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും കൂടിക്കാഴ്ച നടത്തും. അയർലണ്ടിന്റെ വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് അജണ്ടയിലുണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7