gnn24x7

സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്നു; അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി ഉയർന്നു

0
20
gnn24x7

വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി ഉയർത്തിയെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവേയിൽ പറയുന്നു. വർഷത്തിന്റെ ആദ്യ പാദത്തിൽ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ തൊഴിൽ കുറവ് സംഭവിച്ചത് ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലയിലാണ്, 10.7% കുറഞ്ഞു. ഏകദേശം 20,300തൊഴിലവസരങ്ങളുടെ കുറവ്. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, കൺസൾട്ടൻസി തസ്തികകളിൽ 16,200 ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തിയതാണ് ഇതിനു കാരണം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ആഴ്ചയിൽ ആകെ ജോലി ചെയ്ത മണിക്കൂറുകളുടെ എണ്ണം 86.3 ദശലക്ഷം ആയിരുന്നു, മുൻ വർഷത്തെ അപേക്ഷിച്ച് 0.2% കുറവ്.പ്രൊഫഷണൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങളിലാണ് ഏറ്റവും വലിയ തൊഴിൽ സമയം കുറഞ്ഞത്, 800,000 മണിക്കൂർ കുറഞ്ഞു, വിവര, ആശയവിനിമയ മേഖലയിലാണ് 700,000 മണിക്കൂർ കുറഞ്ഞു. ലേബർ ഫോഴ്‌സ് സർവേ പ്രകാരം, 2025 ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ വർക്ക്‌ ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണം 44,800 അഥവാ 4.3% കുറഞ്ഞ് 990,100 ആയി. വർക്ക്‌ ഫ്രം ഹോം ചെയ്യാത്തവരുടെ എണ്ണം 46,600 അഥവാ 2.7% വർദ്ധിച്ച് 1,796,200 ആയി.

സിഎസ്ഒ ലേബർ ഫോഴ്‌സ് സർവേ വളരെ ആശങ്കാജനകമാണെന്ന് ബാങ്ക് ഓഫ് അയർലണ്ടിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് കോണൽ മാക് കോയിൽ പറഞ്ഞു. തൊഴിൽ 0.6% കുറഞ്ഞ് 2.8 ദശലക്ഷമായി, വാർഷിക തൊഴിലവസര സൃഷ്ടി പൂജ്യമായി, തൊഴിലില്ലായ്മ നിരക്ക് 5% ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്നത്തെ മുഴുവൻ സമയ തൊഴിൽ 1.5% വർദ്ധിച്ച് 2.23 ദശലക്ഷമായി ഉയർന്നപ്പോൾ, പാർട്ട് ടൈം ജോലി 5% കുറഞ്ഞ് 561,500 ആയി.2026 കലണ്ടർ വർഷത്തിൽ ഐറിഷ് തൊഴിൽ 1.8% വർദ്ധിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് 4.8% ആയി ഉയരുമെന്നും ബാങ്ക് ഓഫ് അയർലൻഡ് പ്രവചിച്ചതായി സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7