Ireland

അയർലണ്ടിൽ നിർമ്മാണ മേഖലയിൽ പണം തട്ടാൻ പുതിയ തന്ത്രവുമായി തട്ടിപ്പ് ബിൽഡർമാർ

അയർലണ്ടിൽ പ്രതേകിച്ചു ഡബ്ലിൻ മേഖലയിൽ പണം നഷ്ടമായവരിൽ പല മലയാളികളും ഉൾപ്പെടുന്നു. ഇത്തരത്തിൽ ഒരു മലയാളി പ്ലാനിംഗ് പെർമിഷന് കൊടുക്കുകയും, പ്ലാനിങ് പെർമിഷൻ കിട്ടിയതിനു പിന്നാലെ പിന്നാലെ ഐഡിയൽ കൺട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ നിന്നും മാർക്ക് റാൾഫ് എന്ന ആൾ മുപ്പതുവര്ഷത്തില് അധികം എക്സ്പീരിയൻസ് ഉണ്ട് എന്നു പറഞ്ഞു വീട്ടിലേക്കു ലെറ്റർ അയക്കുകയും ചെയ്യും. സാദാരണ എല്ലാവരേക്കാളും കുറഞ്ഞ റേറ്റ് പറയുകയും ഫോട്ടോകൾ കാണിക്കുകയും ചെയ്യും. ബിൽഡിംഗ് വർക്കിന്റെ ആദ്യനാളുകളിൽ ഇയാൾ പ്രൊഫഷണൽ അപ്പ്രോച്ചും വളരെ പെട്ടന്നു തന്നെ ജോലികൾ ആരംഭിക്കും. ഇതിനോടകംതന്നെ ഓണറിന്റെ വിശ്വാസ നേടി 80-90% പണം അദ്ദേഹം വാങ്ങിക്കും.

എന്നാൽ പണം ലഭിച്ച ശേഷം നിർമ്മാണം പൂർത്തിയാക്കാതെ പലകാരണങ്ങളാൽ അദ്ദേഹം മാറിപോകുകയും അദ്ദേഹത്തിന്റെ സബ്‌കോട്രാക്ടക്ടർമാർ വീട്ടിൽ വന്നു പണം ആവശ്യപ്പെടുകയുമാണ് പതിവ് . പണി പകുതിയായതിനാൽ അത് പൂർത്തിയാക്കാൻ മറ്റൊരാളെ കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്. സാമ്പത്തിക നഷ്ടതിന് പുറമെ ഏറെ മാനസിക ബുദ്ധിമുട്ടും ഇതിനാൽ ഉണ്ടായതെന്ന് ഉടമ പറയുന്നു. വീടിന്റെ അറ്റകുറ്റ പണിക്കും മറ്റ് നിർമ്മാണങ്ങൾക്കുമായി പൊതുവെ വലിയൊരു തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്.

പലരും സാമ്പത്തിക ലാഭം മുന്നിൽ കണ്ട് സ്വന്തം മേൽനോട്ടത്തിൽ നിർമ്മാണം നടത്തുന്നവരാണ്. ഇത്തരക്കാരായ സാധാരണ ജനങ്ങളെയാണ് ചൂഷണം ചെയ്യുന്നത്. സമാനമായ അനുഭവം പല മലയാളികൾക്കും ഇതിനോടകം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ തന്നെ നിർമ്മാണം മറ്റ് ജോലികൾക്കായോ ബിൽഡർമാരെ തിരഞ്ഞെടുക്കുമ്പോൾ ഏറെ ജാഗ്രത പുലർത്തുക.ബിൽഡർമാരുടെ മുൻ ജോലി സൈറ്റുകൾ നേരിൽ കണ്ട് ബോധ്യപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാകുക. ഇത്തരം തട്ടിപ്പുകൾ മുന്നിൽ കണ്ടുള്ള കരുതൽ സ്വീകരിച്ച് മാത്രം പണമിടപാടുകൾ നടത്തുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

12 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

14 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

15 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

16 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

2 days ago