അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശവും ആഗോള വിപണിയിൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. ഇത് ഈ ശൈത്യകാലത്ത് അയർലണ്ടിൽ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
ശൈത്യകാലത്ത് ധാന്യശേഖരം വളരെയധികം ചെലവേറിയതാണെന്നും, ആളുകൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഭക്ഷ്യപ്രതിസന്ധി ബാധിക്കുമെന്നും മെയ്നൂത്ത് സർവകലാശാലയിലെ ഫിസിക്കൽ ജിയോഗ്രഫി പ്രൊഫസർ പീറ്റർ തോൺ പറഞ്ഞു. ഐറിഷ് എക്‌സാമിനറോട് സംസാരിച്ച അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽ ഉഷ്ണത്തരംഗത്താൽ ഉൽപാദനത്തിൽ ഒരു വലിയ കമ്മി ഉണ്ടാകാൻ പോകുന്നതായും വടക്കേ അമേരിക്കയിലെ ബ്രെഡ്ബാസ്കറ്റിന്റെ ഭൂരിഭാഗവും ഇപ്പോൾ ഉഷ്ണം വളരെ വാർദ്ധിക്കുന്നതായും തോൺ ചൂണ്ടിക്കാട്ടി.
അയർലണ്ടിൽ മൃഗങ്ങളുടെ തീറ്റ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ധാന്യങ്ങളുടെയും മറ്റ് ഭക്ഷ്യ സ്രോതസ്സുകളുടെയും കുറവുണ്ടെങ്കിൽ, കൂടുതൽ മനുഷ്യ ഉപഭോഗത്തിലേക്ക് തിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉക്രെയ്നിൽ റഷ്യയുടെ പ്രകോപനമില്ലാത്ത ആക്രമണമുണ്ട്. അതും സ്ഥിതിയെ രൂക്ഷമായി ബാധിക്കും.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…