gnn24x7

ശൈത്യകാലത്ത് അയർലൻഡിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും

0
215
gnn24x7

അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശവും ആഗോള വിപണിയിൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. ഇത് ഈ ശൈത്യകാലത്ത് അയർലണ്ടിൽ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.


ശൈത്യകാലത്ത് ധാന്യശേഖരം വളരെയധികം ചെലവേറിയതാണെന്നും, ആളുകൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഭക്ഷ്യപ്രതിസന്ധി ബാധിക്കുമെന്നും മെയ്നൂത്ത് സർവകലാശാലയിലെ ഫിസിക്കൽ ജിയോഗ്രഫി പ്രൊഫസർ പീറ്റർ തോൺ പറഞ്ഞു. ഐറിഷ് എക്‌സാമിനറോട് സംസാരിച്ച അദ്ദേഹം പറഞ്ഞു.

യൂറോപ്പിൽ ഉഷ്ണത്തരംഗത്താൽ ഉൽപാദനത്തിൽ ഒരു വലിയ കമ്മി ഉണ്ടാകാൻ പോകുന്നതായും വടക്കേ അമേരിക്കയിലെ ബ്രെഡ്ബാസ്കറ്റിന്റെ ഭൂരിഭാഗവും ഇപ്പോൾ ഉഷ്ണം വളരെ വാർദ്ധിക്കുന്നതായും തോൺ ചൂണ്ടിക്കാട്ടി.


അയർലണ്ടിൽ മൃഗങ്ങളുടെ തീറ്റ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ധാന്യങ്ങളുടെയും മറ്റ് ഭക്ഷ്യ സ്രോതസ്സുകളുടെയും കുറവുണ്ടെങ്കിൽ, കൂടുതൽ മനുഷ്യ ഉപഭോഗത്തിലേക്ക് തിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉക്രെയ്നിൽ റഷ്യയുടെ പ്രകോപനമില്ലാത്ത ആക്രമണമുണ്ട്. അതും സ്ഥിതിയെ രൂക്ഷമായി ബാധിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here