gnn24x7

‘മഹാറാണി വിപ്ലവ ലോകം’ നേരിൽ കാണാം… Rebel City Distillery നാളെ മുതൽ സന്ദർകർക്കായി തുറക്കുന്നു..

0
462
gnn24x7

കുറച്ചു നാളുകളായി നമ്മുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പേരുണ്ട്, മഹാറാണി.. ആ പേരിനെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരമാക്കിയ ഒരു വിളിപ്പേര് കൂടിയുണ്ട് “വിപ്ലവ ജിന്ന്”. നിങ്ങൾ കണ്ടും രുചിച്ചും അറിഞ്ഞ ആ ജിന്ന് കുപ്പിയുടെ പിന്നിലെ മായാലോകം കാണാൻ ആഗ്രഹമുണ്ടോ.. എങ്കിൽ ഇതാ നിങ്ങൾക്കായി സുവർണ്ണാവസരം ഒരുങ്ങുന്നു.

ഒരു കൊല്ലംകാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് മഹാറാണി വിപ്ലവ ജിന്നിന്റെ ഓരോ കുപ്പിയിലും നിറചിരിക്കുന്നത്. അയർലണ്ട് കോർക്ക് സിറ്റിയിലാണ് ഈ ഡിസ്റ്റിലറി സ്ഥിതിചെയ്യുന്നത്. നിരവധി പോരാട്ടങ്ങളുടെ കഥപറയുന്ന കോർക്കിന് റിബൽ സിറ്റി എന്നും വിളിക്കുന്നു. വിപ്ലവകരമായ ഒരു സംരംഭം ഈ നഗരത്തിൽ ആരംഭിക്കുമ്പോൾ മറ്റെന്ത് പേര് നൽകാനാകും. അങ്ങനെ റിബൽ സിറ്റി ഡിസ്റ്റിലറിയിൽ ‘മഹാറാണി – വിപ്ലവ ജിന്ന്’ തയ്യാറായി.

മഹാറാണി ജിന്നിന്റെ ചേരുവകൾ, നിർമ്മാണം പ്രക്രിയകൾ, പാക്കിംഗ് മറ്റ് പ്രവർത്തനങ്ങൾ എല്ലാം നിങ്ങൾക്ക് നേരിട്ട് കാണാം. ഈ വേനലവധിക്ക് വ്യത്യസ്തമായ യാത്ര നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. സന്ദർശനത്തിനായി https://mailchi.mp/1e28d3ba4282/we-are-open-for-tours?e=53f75ba4fe എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക്‌ ചെയ്യണം. നാളെ (ജൂലൈ 1) മുതലാണ് ഡിസ്റ്റിലറി പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത്.

സന്ദർശനത്തിന് മുൻപായി അയർലണ്ടിലെ വിപ്ലവ നഗരത്തിലെ വിപ്ലവ സംരംഭത്തിന്റെ കഥ അറിയാം.

കൊല്ലം ടികെഎം കോളജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനിയറിങ് പൂർത്തിയാക്കിയ ശേഷം ഭാഗ്യലക്ഷ്മി ചെന്നൈയിലെ എച്ച്സിഎല്ലിലും ടിസിഎസിലും ജോലി ചെയ്തു. 2013ൽ ടിസിഎസിൽ ടീം ലീഡർ എന്ന പദവി ഉപേക്ഷിച്ച് സ്പെയിനിലെ ഡബ്ലിങ് ബിസിനസ് സ്കൂളിൽ എംബിഎ പഠനത്തിന് ചേർന്നു. ഡെൽ കമ്പനിയിൽ ഐടി പ്രോഗ്രാം മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് അയർലണ്ടുകാരനായ റോബർട്ട് ബാരറ്റിനെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടത്.

ബയോകെമിസ്ട്രിയിലും ബ്രൂവിങ് ആൻഡ് ഡിസ്റ്റിലിങ്ങിൽ സ്കോട്ട് ലാൻഡിൽ നിന്നും ബിരുദാനന്ത ബിരുദം നേടിയ റോബർട്ട് കാനഡ, കരിബീയൻ, അയർലണ്ട്, ഉഗാണ്ട എന്നിവിടങ്ങളിലെ ഡിസ്റ്റിലറികളിൽ ജോലി ചെയ്തിട്ടുണ്ട്. ലോകത്തെ കുറിച്ചുള്ള റോബർട്ടിന്റെ വീക്ഷണങ്ങൾ ഇരുവരെയും ഒന്നിപ്പിച്ചു. ഒരു വർഷത്തെ പ്രണയം വിവാഹത്തിലെത്തി. അയർലണ്ട് സർക്കാരിന്റെ പിന്തുണയും ഐറിഷ് ഫുഡ് ബോർഡിന്റെ സഹായവും സ്വന്തം സമ്പാദ്യവും ചേർത്താണ് കോർക്ക് സിറ്റി നഗരത്തിൽ റിബൽ സിറ്റി എന്ന പേരിൽ ഡിസ്റ്റിലറി ആരംഭിച്ചത്.

രുചിയിൽ മാത്രമല്ല, ജിന്നിന്റെ ഓരോ അംശത്തിലും വ്യത്യസ്തത നിറയണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ജിന്നിന്റെ പ്രധാന ഘടകമായ ജൂനിപറിനൊപ്പം പട്ടയും ജാതിപത്രിയും ബബിളി മാസിന്റെ തൊലിയും ഉപയോഗിച്ചു. അതോടൊപ്പം മധുരവും എരിവും പുളിയും ചേരുന്ന പ്രത്യേക രുചിക്കൂട്ടാണ് മഹാറാണിയുടെ പ്രത്യേകത. ജിന്നിനെ വെറും മദ്യമായല്ല, ഭാഗ്യലക്ഷ്മി കണ്ടത്. വയനാട്ടിലെ സ്ത്രീ കൂട്ടായ്മ ശേഖരിച്ച് കയറ്റി അയയ്ക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ, കുടുംബശ്രീ, വനമൂലിക തുടങ്ങി നിരവധി സ്ത്രീ സംരംഭങ്ങൾക്ക് നവോത്ഥാന കേരളം നൽകുന്ന പിന്തുണ മനസിലെത്തിയപ്പോൾ പോരാളികളായ സ്ത്രീകൾക്ക് ആദരവായി മഹാറാണി എന്ന പേരാണ് സ്വീകരിച്ചത്.

മലയാളത്തിൽ വിപ്ലവ സ്പിരിറ്റ് എന്നാണ് കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് .”വിപ്ലവ വനിതകൾക്ക് വനിതകൾക്ക് ഞങ്ങളുടെ ആദരം” എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു.മഹാറാണിയിലെ മലയാളം അവസാനിക്കുന്നില്ല.” മോക്ഷം” എന്നൊരു ടാഗ് ലൈൻ കൂടി മഹാറാണിയുടെ കുപ്പിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിൽ പൊതുവെ സുഗന്ധ വ്യഞ്ജനങ്ങൾ മദ്യത്തിൽ ഉപയോഗിക്കാറില്ല. ലിബറേഷൻ ഓഫ് സ്പിരിറ്റ് എന്ന പുതിയൊരു അർഥവും രീതിയുമാണ് മോക്ഷത്തിലൂടെ ഉദ്ദേശിക്കുന്നത്.

മഹാറാണി ജിന്നിന്റെ ഉത്പാദനവും മറ്റ് പ്രവർത്തനങ്ങളും നിങ്ങൾക്കും നേരിട്ട് കണ്ട് മനസ്സിലാക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here