ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്ക് കൈമാറി.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നും വ്യക്തികളിൽനിന്നും സമാഹരിച്ച 32680.17 യൂറോ ഉൾപ്പെടെ യൂറോപ്പിലെ വിവിധ സഭക്കൂട്ടയ്മകൾ സമാഹരിച്ച 69838.30 യൂറോ സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ വഴി ദുരിതബാധിതർ ഉൾപ്പെടുന്ന രൂപതകളിലേയ്ക്ക് എത്തിച്ചു.
2024 ജൂലൈ അവസാനം വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമത്തിലെ മുണ്ടകൈ ചൂരമല, വെള്ളാരിമല പ്രദേശങ്ങൾ അപ്പാടെ ഒലിച്ചുപോയ ദുരന്തത്തിൽ നാനൂറ്റി ഇരുപത് ആളുകൾ കൊല്ലപ്പെടുകയും അനേകരെ കാണാതാവുകയും ചെയ്തു. 1200 കോടി രൂപയുടെ നാശനഷ്ടമാണു ഈ ദുരന്തത്തിൽ ഉണ്ടായത്. വയനാട്ടിലെ ദുരിതബാധിതർക്കുള്ള യൂറോപിലെ സീറോ മലബാർ സഭയുടെ സഹായമായി 27935.32 യൂറോ (24,99,595 രൂപ) മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൻ സർവ്വീസ് സൊസൈറ്റിക്ക് (WSS) കൈമാറി. സൊസൈറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ സ്ഥലത്ത് ദുരന്തബാധിതർക്കായുള്ള വീടുകളുടേയും അനുബന്ധ സൗകര്യങ്ങളുടേയും നിർമ്മാണം ആരംഭഘട്ടത്തിലാണ്.
2024 ജൂലൈമാസം കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലിൽ അനേകം വീടുകളും ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും ഒലിച്ചുപോയിരുന്നു. തൊട്ടുമുമ്പ് വയനാട്ടിൽ നടന്ന ഉരുൾ പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തിയതിനാൽ മരണ സംഖ്യ കുറക്കാൻ സാധിച്ചുവെന്നാലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. ദുരിത ബാധിതർക്കായി സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേഷൺ കൈമാറിയ 41902.98 യൂറോ (37,51,477 രൂപ) താമരശേരി രൂപതയുടെ സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റ് (COD) വഴി ദുരിതബാധിതരിലേയ്ക്ക് എത്തും. നാൽപ്പത്തൊന്ന് വീടുകളാണ് സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിലങ്ങാട് നിർമ്മിക്കാനുദ്ദേശിക്കുന്നത്. എട്ട് വീടുകളുടെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തറക്കല്ലിട്ടു ഉത്ഘാടനം നിർവ്വഹിച്ചു. സ്ഥലം ലഭ്യമാകുന്നമുറക്ക് മറ്റ് വീടുകളുടെ നിർമ്മാണം ആരംഭിക്കും.
ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാൻ മന:സ്സുകാണിച്ച എല്ലാവിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നതായി യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അറിയിച്ചു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…