Ireland

Iressense’23 ഡിസംബർ 3 ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യപ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense ’23  ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം!! 

നമ്മൾ വളരെയധികം കേട്ടിട്ടുള്ളതും പറയുന്നതുമായ ഒരു അന്ധവിശ്വാസമാണ് രാസവളങ്ങളും രാസ കീടനാശിനികളും ഭീകരമായ വിഷമാണ് എന്നത് .

1940കളിലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്ന് മാത്രം മരിച്ചത്  40 ലക്ഷത്തിൽ അധികം ആളുകളാണ്. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഇല്ലാതിരുന്ന കാലത്ത് മനുഷ്യരിൽ അധികവും മരിച്ചിരുന്നത് പട്ടിണി കിടന്നാണ്. അവിടെനിന്നും ഇന്നത്തെ ഭക്ഷ്യ സുരക്ഷയിലേക്ക് എത്താനുള്ള പ്രധാന കാരണം രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും കണ്ടുപിടുത്തവും ഉപയോഗവും ആണ്. രാസവളങ്ങളും രാസ കീടനാശിനികളും ഇല്ലാതിരുന്നെങ്കിൽ നമ്മളിൽ ബഹുഭൂരിപക്ഷം ആളുകളും ജനിക്കുക പോലും ഉണ്ടാകുമായിരുന്നില്ല.  

പട്ടിണി എന്ത് എന്ന് നമ്മളെ അറിയിക്കാതിരുന്ന ആ കാർഷിക വിപ്ലവത്തെ ‘വിഷം’ എന്നാണ് ചില മനുഷ്യർ വിളിക്കുന്നത്!!

പഴം,പച്ചക്കറികൾക്ക് തളിക്കുന്ന രാസ കീടനാശിനികൾക്ക് അവയെ ആക്രമിക്കാൻ വരുന്ന പുഴു കീടങ്ങളെ കൊല്ലാൻ മാത്രമുള്ള വീര്യം മാത്രമേയുള്ളൂ. പക്ഷേ ആ കീടനാശിനികൾക്ക് പകരമായി നമ്മൾ പ്രയോഗിക്കുന്ന ജൈവ കീടനാശിനി ലോകത്തിലെ ഏറ്റവും അധികം ക്യാൻസർകാരി ആണ് എന്ന് തെളിയിച്ച പുകയില കഷായം ആണ്!!

മദ്യം കുടിക്കുമ്പോൾ അത് വരുത്തുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് നമ്മൾ അധികം ചിന്തിക്കാറില്ല. പുകവലിക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളും ചിന്തിക്കാറില്ല.

 ഓരോ വർഷവും യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഫാസ്റ്റ് ഫുഡ്‌ കഴിച്ചും കൊക്കകോള കുടിച്ചും മരിക്കുന്നുണ്ട്. എങ്കിലും ഒരു വാഴപ്പഴം വാങ്ങുമ്പോൾ അത് രാസവളം ചേർക്കാത്ത ഓർഗാനിക് പഴം വാങ്ങി ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും ചെയ്യും!

കൃഷിയെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി അന്ധവിശ്വാസങ്ങൾ നമ്മൾ കൊണ്ടുനടക്കാറുണ്ട്.  

എന്നാൽ എന്താണ് അവയുടെ യഥാർത്ഥ വസ്തുത? ശാസ്ത്രം എന്താണ് പറയുന്നത്? ഈ വിഷയത്തിൽ കാസർഗോഡ് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. കെ. എം ശ്രീകുമാർ നമ്മളോട് സംസാരിക്കുന്നു. എൻഡോസൾഫാൻ ബോധവൽക്കരണത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം

Modern farming and criticism എന്ന വിഷയത്തിൽ സംസാരിക്കുന്നു.

കൂടാതെ  ടോമി സെബാസ്റ്റ്യൻ, തനൂജ താജുദീൻ, പ്രിൻസ് റാഷണൽ എന്നിവർ “free from chains” എന്ന talk showയിൽ പങ്കെടുത്തു സംസാരിക്കും. സെബി സെബാസ്റ്റ്യൻ മോഡറേറ്റർ ആയിരിക്കും. സദസ്സിലുള്ളവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. ഈ പ്രഭാഷണത്തിലും, talk showയിലും പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി Essense Ireland അറിയിക്കുന്നു. 

December 3 Sunday

Scientology Auditorium Firhouse

Tallaght

4 PM to 9 PM

Contact: 087 226 3917, 0879289885

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

18 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

20 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

22 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

23 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

23 hours ago