കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA ക്ലബ്ബിൽ മെയ് രണ്ടിനാണ് പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി അരങ്ങേറുന്നത്. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടി ആരംഭിക്കുന്നത്.
ഗൃഹാതുരത്വത്തിന്റെ മണം, പ്രണയത്തിന്റെ നനവ്, വിരഹത്തിന്റെ നൊമ്പരം,വിപ്ലവത്തിന്റെ തീവ്രത തുടങ്ങി അലോഷിയുടെ ഓരോ ഗാനവും ഒരു അനുഭവമാണ്. മലയാളിയുടെ ജനകീയ പാട്ടുപാരമ്പര്യത്തിന്റെ മുഖമായി ഇന്ന് അലോഷി മാറിയിരിക്കുന്നു. നമ്മുടെ പോയകാലത്തിന്റെ സമരതീക്ഷ്ണമായ ഓർമ്മകൾ അലോഷിയുടെ പാട്ടുകളിൽ ഇതൾ വിടർത്തുന്നതുകാണാം. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ കിനാവുകാണാൻ ആ പാട്ടുകൾ നമ്മെ പ്രേരിപ്പിക്കുന്നു.
അലോഷിയുടെ മാന്ത്രിക സംഗീതം ഇപ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ നിറയുകയാണ്. ഗസൽ സന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഗസൽ സന്ധ്യയുടെ ടിക്കറ്റുകൾക്കായി ബന്ധപ്പെടുക.
ഡബ്ലിൻ
പ്രണാബ് കുമാർ
089 255 3944
വിനീഷ് വി.കെ
087 164 5540
കിൽക്കെനി
ജിത്തിൻ റാഷിദ്
087 484 5884
വാട്ടർഫോർഡ്
രാഹുൽ രവീന്ദ്രൻ
089 274 0770
ദ്രോഗഡ
റോബിൻ ജോസഫ്
089 271 3944
ലെറ്റർകെന്നി
സജീവ് നാരായൺ
089 436 6552
കോർക്ക്
രാജു ജോർജ്
087 944 9893
ലിമറിക്ക്
ഫിവിൻ തോമസ്
089 417 3626
ക്രാന്തി ഫേസ്ബുക്ക് പേജ് വഴി ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…