അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി Tánaiste സൈമൺ ഹാരിസ് തിങ്കളാഴ്ച ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐറിഷ് എംബസി അറിയിച്ചു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരായ വിവേചനരഹിതമായ ആക്രമണങ്ങളിൽ എംബസി ഞെട്ടൽ പ്രകടിപ്പിച്ചു.
“അയർലണ്ടിലെ ഇന്ത്യൻ സമൂഹം ഐറിഷ് സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്, ഇപ്പോഴും നൽകുന്നുമുണ്ട്. അവരെ സ്വാഗതം ചെയ്യുന്നു. അവരെ അഭിനന്ദിക്കുന്നു. അടുത്ത ആഴ്ച, അയർലൻഡ് ഇന്ത്യ കൗൺസിലുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.”- സൈമൺ ഹാരിസ് അറിയിച്ചു. അയർലൻഡ് ഒരിക്കലും വംശീയതയെ വെച്ചുപൊറുപ്പിക്കില്ല എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ സൈമൺ ഹാരിസ് പറഞ്ഞു.
അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ അടുത്തിടെ നടന്ന അക്രമങ്ങളിൽ ന്യൂഡൽഹിയിലെ അയർലൻഡ് എംബസി അപലപിച്ചു. അയർലൻഡ് വിലമതിക്കുന്ന സമത്വത്തിന്റെയും മനുഷ്യാന്തസ്സിന്റെയും മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണിതെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു. വംശീയതയ്ക്കും വിദേശീയ വിദ്വേഷത്തിനും ഐറിഷ് സമൂഹത്തിൽ സ്ഥാനമില്ല. ചുരുക്കം ചിലരുടെ പ്രവർത്തനങ്ങൾ ഐറിഷ് ജനതയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ല. കുറ്റവാളികൾക്കെതിരെ വേഗത്തിലുള്ള പോലീസ് നടപടിയുടെ ആവശ്യകത ഇന്ത്യൻ അധികാരികൾ ഉയർത്തിക്കാട്ടുന്നതായും എംബസി അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…