Ireland

വാട്ടർഫോർഡിൽ വംശീയാക്രമണം; ഇന്ത്യൻ സമൂഹത്തിന് പിന്തുണയുമായി ഹൗസിംഗ് മന്ത്രി ജോൺ കുമ്മിംഗ്സ്

വാട്ടർഫോർഡ്: രാജ്യത്ത് ഇന്ത്യൻ സമൂഹത്തിനെതിരെയും കുടിയേറ്റത്തിനെതിരെയും ഒരു ചെറിയ വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഭവനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA)  ഭാരവാഹികൾ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അസോസിയേഷൻ ഭാരവാഹികൾ വാട്ടർഫോർഡ് ടി.ഡി.യും ഭവനമന്ത്രിയുമായ ജോൺ കമ്മിംഗ്‌സുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ സമൂഹം നിയമപരമായ മാർഗങ്ങളിലൂടെയാണ് വാട്ടർഫോർഡിൽ എത്തിയിട്ടുള്ളതെന്ന് അസോസിയേഷൻ മന്ത്രിയെ ധരിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം പ്രവർത്തനമാണെന്നും, വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകൾ തടയാൻ സർക്കാർ തലത്തിൽ നടപടിയെടുക്കാമെന്നും മന്ത്രി ഉറപ്പുനൽകി.

ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ടു

അടുത്തിടെ ഒരു കുട്ടിക്കുനേരെയുണ്ടായ വംശീയ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ അസോസിയേഷൻ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗാർഡാ സൂപ്രണ്ടുമായി സംസാരിച്ച് ഇതിന്മേൽ തുടർനടപടിയെടുക്കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. പരാതികൾ രജിസ്റ്റർ ചെയ്യാൻ ഗാർഡ ചിലപ്പോൾ മടി കാണിക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, ഓരോ പരാതിക്കും ‘പൾസ് നമ്പർ’ ഉറപ്പാക്കാനും ഈ കേസുകൾക്ക് മുൻഗണന നൽകാനും ഗാർഡാ സൂപ്രണ്ടിന് നിർദേശം നൽകാമെന്നും മന്ത്രി അറിയിച്ചു.

ആക്രമണങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെയും അവരുടെ മാതാപിതാക്കളെയും ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം അസോസിയേഷൻ ഊന്നിപ്പറഞ്ഞു. കൂടാതെ, തദ്ദേശീയരുമായി ചേർന്ന് കൂടുതൽ ഇന്റഗ്രേഷൻ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.

വിഷയത്തിൽ വാട്ടർഫോർഡ് ഗാർഡാ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്താൻ അസോസിയേഷന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, വംശീയ ആക്രമണത്തിനിരയായ കുട്ടിയുടെ വീട് വാട്ടർഫോർഡ് കൗൺസിലറും മേയറും സന്ദർശിക്കും.

അതേസമയം, “ഇവിടെ ജീവിക്കാൻ സാധിക്കാത്തവിധം ആക്രമണങ്ങൾ നടക്കുന്നു” എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടത്തരുതെന്ന് അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഇത് രാജ്യത്തെയും പിന്തുണ നൽകുന്ന ഭൂരിഭാഗം ഐറിഷ് ജനതയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും, സമാധാനപരവും മാന്യവുമായ നിലപാടുകൾ മാത്രം പങ്കുവെക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

വാർത്ത: ഷാജു ജോസ്

Follow Us on Instagram!

Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

53 mins ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

2 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

20 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago