Ireland

ഐറിഷ് ആരോഗ്യ രംഗത്തെ സ്റ്റാഫ് കുറവ്: 50:50 നിയമത്തിൽ താൽക്കാലിക ഇളവ് ആവശ്യപ്പെട്ട് MNI

ഐറിഷ് ആരോഗ്യ മേഖലയിലെ തുടർച്ചയായ സ്റ്റാഫ് കുറവ് കടുത്തതാകുന്ന സാഹചര്യത്തിൽ, തൊഴിൽ സമത്വം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 50:50 (European: Non- European) നിയമത്തിന്റെ കർശനമായ പ്രയോഗം ആരോഗ്യ രംഗത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് MNI മുന്നറിയിപ്പ് നൽകി.ആരോഗ്യ സേവനങ്ങളിൽ യൂറോപ്യൻ യൂണിയൻ ജീവനക്കാരുടെ ലഭ്യത കുറഞ്ഞതിനാൽ, നിയമത്തിന്റെ കർശന പ്രയോഗം തൊഴിലുടമകൾക്കും ആരോഗ്യ സംവിധാനത്തിനും അധിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി MNI വ്യക്തമാക്കി. ഇതിന്റെ ഫലമായി സ്റ്റാഫ് കുറവ് രൂക്ഷമാകുകയും, ആരോഗ്യ പ്രവർത്തകരുടെ അഭാവം കാരണം രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിന്റെ നിലവാരത്തിലും സേവന വിതരണത്തിലും പ്രതികൂല സ്വാധീനം ഉണ്ടാകാനുള്ള ഭീഷണി ഉയരുകയും ചെയ്യുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

സ്റ്റാഫിംഗ് കുറവ് നേരിട്ട് തന്നെ ജീവനക്കാരുടെ ക്ഷേമത്തെയും ചികിത്സാ നിലവാരത്തെയും ബാധിക്കുമെന്ന ആശങ്കയും MNI ഉയർത്തിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ 50:50 (European: Non- European) നിയമത്തിൽ താൽക്കാലികമായെങ്കിലും ഇളവ് നൽകുന്നത് അനിവാര്യമാണെന്ന്സംഘടന വ്യക്തമാക്കി.ഈ സാഹചര്യത്തിൽ, 50:50 നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി സർക്കാർ വകുപ്പുകളെയും വർക്ക് പെർമിറ്റ് അധികാരികളെയും സമീപിക്കുന്നതിനായി NHI അടക്കമുള്ള ബന്ധപ്പെട്ട സംഘടനകളുടെ പിന്തുണ MNI തേടുന്നുണ്ട്.ഐറിഷ് ആരോഗ്യ മേഖലയിലെ സ്റ്റാഫ് പ്രതിസന്ധി കുറയ്ക്കാനും സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് ഉറപ്പാക്കാനും ഇത്തരം നടപടികൾ അത്യാവശ്യമാണെന്ന് MNI വ്യക്തമാക്കി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

1 hour ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

3 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

22 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

23 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

1 day ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago