Ireland

അഭിമാനം ഈ മലയാളി മിടുക്കികൾ; ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സ്വന്തമാക്കി മിഷേലും ഹാനയും

ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും മിന്നും വിജയ തിളക്കവുമായി മലയാളി സഹോദരിമാർ. അണ്ടർ 19 ടൂർണമെന്റിൽ മിഷേൽ ഷോച്ചൻ, അണ്ടർ 15 ടൂർണമെന്റിൽ ഹാന ഷോച്ചൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വിജയം കരസ്ഥമാക്കി ഈ സഹോദരിമാർ അയർലണ്ടിലെ ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ്. അണ്ടർ 19 സിംഗിൾസിലും ഡബിൾസിലും മിഷേൽ സ്വർണം നേടി.

മിക്‌സഡ് ഡബിൾസിൽ കേവലം രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് മിഷേലിന് സ്വർണം നഷ്ടമായതും വെള്ളി മെഡൽ നേടിയതും. ഐറിഷ് നാഷണൽ ടീമിൽ പ്ലെയറാണ് മിഷേൽ. പത്ത് വയസ് മുതൽ മിഷേൽ ടീമിനായി മത്സരിക്കുന്നുണ്ട്. മേരി ഫീൽഡ് കോളേജിൽ അഞ്ചാം വർഷം വിദ്യാർഥിനിയാണ് പതിനാറുകാരി മിഷേൽ. അണ്ടർ 17 വിഭാഗത്തിൽ രണ്ട് ചാമ്പ്യൻഷിപ്പുകൾ മിഷേൽ നേടിയിട്ടുണ്ട്. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 16ാം സ്ഥാനവും മിഷേൽ സ്വന്തമാക്കിയിരുന്നു.

അണ്ടർ 15 സിംഗിൾസ്, ഡബിൾ, മിക്സഡ് ഡബിൾ വിഭാഗങ്ങളിൽ ഹാന ഷോച്ചൻ ചാമ്പ്യനായി. സഹോദരിയുടെ പാതയിൽ തന്നെ മികവാർന്ന പ്രകടനം നടത്തി ഹാനയും ഐറിഷ് നാഷണൽ ടീമിനായി മത്സരിക്കുന്നു. മേരി ഫീൽഡ് കോളേജിൽ രണ്ടാം വർഷം വിദ്യാർഥിനിയാണ് ഹാന.ഐറിഷ് ഡിഫൻസ് ഫോഴ്‌സിലെ സിവിലിയൻ സ്റ്റാഫായ ചേർത്തല സ്വദേശി ഷോച്ചൻ ആൻഡ്രൂസിന്റെയും, കാപ്പാ ഹോസ്പിറ്റലിലെ നഴ്സിംഗ് മാനേജർ ബെറ്റ്സിയുടെയും മക്കളാണ്‌ മിഷേൽ ഷോച്ചനും,ഹാന ഷോച്ചനും. ഡബ്ലിനിൽ ഗ്ലാസ്നേവനിലാണ് കുടുംബം താമസിക്കുന്നത്. മക്കളുടെ ഈ വിജയം ഏറെ അഭിമാനത്തോടെ കാണുകയാണ് ഈ മാതാപിതാക്കൾ.

മലയാളികൾക്ക് ഏറെ അഭിമാനമായി അണ്ടർ 19 ബോയ്സ് സിംഗിൾ വിഭാഗത്തിൽ പ്രണവ് ഇരുകാട്ടിൽ സ്വർണവും, ഗേൾസ് സിംഗിൾ വിഭാഗത്തിൽ നിക്കോൾ ജോയ് വെള്ളിയും നേടി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

12 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

15 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

17 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

17 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

23 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago