Ireland

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്തു വൻ തട്ടിപ്പ്; വ്യാജ കൺസൽട്ടൻസി ഒരാളിൽ നിന്നും കൈക്കലാക്കുന്നത് നാല് ലക്ഷം വരെ

വിദേശ ജോലി സ്വപ്നം കാണുന്ന മലയാളികളുടെ ‘അക്കര പച്ച’യെ വീണ്ടും ചൂഷണം ചെയ്ത് വ്യാജ വിസ ഏജന്റുമാർ. അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ് സംഘം. വ്യാജ ട്രാവൽ ഏജന്റ് വിസയ്ക്കായി ഒരാളിൽ നിന്നും തട്ടുന്നത് നാല് ലക്ഷം രൂപ വരെ. അയർലണ്ടിൽ കെയർ ഗിവർ, വെയർഹൗസ് വർക്കർ എന്നീ ജോലികളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. 150000, 200000 എന്നിങ്ങനെയാണ് ഈ ജോലികൾക്കായുള്ള ശമ്പളം. ഡയറക്റ്റ് എംപ്ലോയ്മെന്റ് വിസ അല്ല നൽകുന്നത്. വിസിറ്റിംഗ് വിസയിൽ പോയിട്ട് അയർലണ്ടിൽ എത്തിയ ശേഷം ഓപ്പൺ പെർമിറ്റ്‌ വിസയിലേക്ക് മാറ്റുന്ന രീതിയാണ് ഉള്ളതെന്നും ഇവർ ഉദ്യോഗർത്ഥികളെ വിശ്വസിപ്പിക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ അയർലണ്ടിലേക്ക് പോകാൻ സാധിക്കുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്. കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്ത് ഡോക്യൂമെന്റഷൻ പൂർത്തിയായ ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ വിഎസ്എസ് സ്റ്റാമ്പ്പിങ് ലഭിച്ച അയർലണ്ടിലേക്ക് പറക്കാനാകുമെന്നാണ് വാഗ്ദാനം. ആദ്യമായി 25000 രൂപ ഇവർക്ക് നൽകണം. കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്യുന്നതിനും വിഎഫ്എസ് ഡോക്യൂമെന്റഷൻ ചാർജും ഉൾപ്പെടുന്നു എന്ന വ്യാജേന വാങ്ങുന്ന ഈ തുക ഒരു കാരണവശാലും തിരികെ നൽകില്ല. വിസ ലഭിച്ച് കഴിഞ്ഞാൽ 150000 രൂപ നൽകണം. അയർലണ്ടിൽ എത്തുന്ന സമയം 2500 യൂറോ, ഏകദേശം 225000 രൂപ പണമായി കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.

ഈ തുക അയർലണ്ടിൽ കൈമാറണം. ഇതിനു ടിക്കറ്റ്‌ നിരക്കുകൾ പ്രത്യേകം നൽകണം. ഈ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഉദ്യോഗാർത്ഥികൾ 25000 രൂപ നൽകി വിസ അപേക്ഷകൾ നൽകും. എന്നാൽ വിസ നിരസിക്കപ്പെടുകയോ, അനന്തമായി തീരുമാനം നീളുകളെയോ ചെയ്യും. വിസ റിജക്റ്റ് ആയി കഴിഞ്ഞാൽ ആദ്യം നൽകിയ 25000 രൂപ തിരികെ നൽകില്ല. ആർക്കെങ്കിലും വിസ കിട്ടുകയാണെങ്കിൽ ബാക്കി തുകയും തട്ടിപ്പുകാർ കൈക്കലാക്കും. പണം പോയവർ അയർലണ്ടിൽ എത്തിയ ശേഷം മാത്രമാണ് ഈ തട്ടിപ്പ് മനസ്സിലാക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

14 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

14 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

16 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

18 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago