അയർലൻഡിൽ സാമ്പാത്തിക മാന്ദ്യം ബാധിക്കുക ഹ്രസ്വകാലത്തേക്ക് ആയിരിക്കുമെന്നും അതിതീവ്ര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്ന് ഉന്നത സാമ്പത്തിക വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.11 വർഷത്തിനിടെ ആദ്യമായി ആഗോള പണപ്പെരുപ്പവും പലിശ നിരക്കും വർധിപ്പിക്കുന്നതുൾപ്പെടെ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നതിന് നിരവധി സൂചകങ്ങളുണ്ടെന്ന് ധനകാര്യ വിദഗ്ധൻ എഡ്ഡി ഹോബ്സ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഡബ്ലിൻ ഇക്കോണമിയുടെ ഏറ്റവും പുതിയ സർവേ കാണിക്കുന്നത് മാന്ദ്യ നിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്, ഇത് വർഷത്തിന്റെ രണ്ടാം പകുതി ആകുമ്പോൾ വളരെ ചെറിയ തോതിലാകുമെന്നാണ്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്‌ച അപ്രതീക്ഷിതമായി ഉയർന്ന 0.5% പലിശനിരക്ക് ഉയർത്തി. ഇത് പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കും. സാമ്പത്തിക ശാസ്ത്രജ്ഞനായ ഡേവിഡ് മക്‌വില്യംസ് പോഡ്‌കാസ്റ്റ് പറയുന്നത് 2008-ലും 2010-ലും അയർലണ്ടിൽ ബ്ലൂ കോളർ ക്ലാസിന്റെ വൻതോതിലുള്ള കുടിയേറ്റം ഉണ്ടായത് പോലെ ഇത് തീവ്രമായ ഒന്നായിരിക്കുമെന്ന് കരുതുന്നില്ല എന്നാണ്.ഇത്തവണ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തികച്ചും വ്യത്യസ്തമായ സ്ഥിതിയിലാണുള്ളത്.
2008-ൽ, സാമ്പത്തിക മാന്ദ്യത്തിനു കാരണം ബാലൻസ് ഷീറ്റ് പ്രോപ്പർട്ടിയിലേക്ക് വളരെയധികം സ്വാധീനം ചെലുത്തിയതിനാലാണ്. ഒരിക്കൽ വീടിന്റെ വില 10 ശതമാനം മുതൽ 20 ശതമാനവും പിന്നീട് 50 ശതമാനവും കുറയാൻ തുടങ്ങി. ആളുകളുടെ ബാലൻസ് ഷീറ്റിന്റെ ആസ്തി 50 ശതമാനം കുറഞ്ഞു, എന്നാൽ കടം അതേപടി തുടർന്നു, പലിശ നിരക്ക് പോസിറ്റീവ് ആയതിനാൽ കടം യഥാർത്ഥത്തിൽ വർദ്ധിച്ചു എന്നും അദ്ദേഹം ചൂടിക്കാട്ടി.
ഇപ്പോൾ കാണപ്പെടുന്നത് ചെറിയ മാന്ദ്യത്തോട് സാമ്യമുള്ളതാണ്. രാജ്യത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ കണക്കിലെടുത്താൽ മറ്റിടങ്ങളിൽ ഉണ്ടാകുന്ന അത്ര ആഘാതം അയർലണ്ടിൽ ഉണ്ടാകില്ലായെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…