Crime

മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. രഹസ്യമൊഴി നല്‍കിയ പത്തുമുതൽ പതിനേഴ് വരെയുള്ള സാക്ഷികളില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്. 

രഹസ്യമൊഴി നൽകിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികൾ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നൽകിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്. പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നൽകിയത് എന്നായിരുന്നു ജോളി തിരുത്തിയത്.

Sub Editor

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

3 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

4 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

6 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

6 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

7 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

7 hours ago