Ireland

പ്രണവ് മോഹൻലാൽ അയർലണ്ടിൽ..?

വേനലവധി ആഘോഷിക്കാൻ പോകുന്നവർ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മലയാളത്തിന്റെ പ്രിയ താരപുത്രനെ ചിലപ്പോൾ കണ്ടുമുട്ടാം. ലാലേട്ടന്റെ സ്വന്തം പ്രണവ് ഇപ്പോൾ അയർലണ്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയെന്നാണ് സൂചന.

യാത്രകളെ ഏറെ പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് അയർലണ്ട് ആണോ? എന്നാണ് സിനിമ മേഖലയിലെ സംസാരം. അച്ഛൻ അഭിനയ മികവിലൂടെ നമുക്ക് പ്രിയങ്കരനായപ്പോൾ മകൻ തന്റെ യാത്രകളിലൂടെയും ലളിതമായ ജീവിത രീതിയിലൂടെയുമാണ് മലയാളി മനസ്സ് കീഴടക്കിയത്. പ്രകൃതി ഭംഗിയും സാഹസികതയും ഇഷ്ടമുള്ള പ്രണവിനെ അയർലണ്ടിൽ എത്തിച്ചത്തും ഇത് തന്നെ ആകാം. പ്രണവിനോട്‌ അടുപ്പമുള്ള ചില സുഹൃത്തുക്കൾ അയർലണ്ടിൽ ഉള്ളതായും അവരോടൊപ്പമാണ് യാത്രയെന്നുമാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ യാത്രയിൽ ഈ താര പുത്രനെ കണ്ടാൽ ഒരു സെൽഫി എടുക്കാൻ മടിക്കണ്ട. ഒരു ജാട ഭാവവും ഇല്ലാതെ എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന പ്രണവിനെ ആണല്ലോ നമ്മൾ കണ്ടിട്ടുള്ളത്. അങ്ങനെ ഈ അവധിക്കാലം നിങ്ങൾക്കും മറക്കാനാവാത്ത കൂടിക്കാഴ്ച കരുതിവച്ചിട്ടുണ്ടാകാം.

Newsdesk

Recent Posts

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 hour ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

24 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago