Ireland

അയർലണ്ടിലെ ഇന്ത്യൻ ജനതയ്‌ക്ക് പിന്തുണയുമായി ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപിന്റെ ഇടയലേഖനം

അയർലണ്ടിൽ ഇന്ത്യൻ സമൂഹത്തിന് പിന്തുണ ഉറപ്പാക്കാൻ ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറക്കി. വംശീയതയ്‌ക്കെതിരെ ഉറച്ചുനിൽക്കാനും, ബാധിതരായ സമൂഹത്തിനൊപ്പം ഉറച്ചു നിൽക്കാനും ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാറെൽ നിർദ്ദേശിച്ചു. വംശീയതയ്‌ക്കെതിരെ നിലകൊള്ളാൻ അദ്ദേഹം സഭാ സമൂഹങ്ങളോട് ആഹ്വാനം ചെയ്തു. ഇത് ആദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി ഡബ്ലിൻ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത്. ഈ അവസരത്തിൽ അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെ പിന്തുണയ്ക്കണമെന്നും അവർക്കായി സഹായ സഹകരണം ഉറപ്പ് നൽകണമെന്നും ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു. വിശ്വാസസമൂഹത്തിന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുവാൻ കടമയുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇടയലേഖനത്തിൽ നിന്നും..

ഡബ്ലിനിലെ ഇന്ത്യൻസമൂഹാംഗങ്ങൾക്കെതിരെ നടന്ന ഒടുവിലെ ഞെട്ടിക്കുന്ന ആക്രമണങ്ങൾ ഇന്ത്യൻ സമൂഹത്തിൽ പേടിയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. അവരെ നമ്മൾ ചേർത്തുപിടിക്കണം, അവർ നമ്മുടെ സ്വന്തമാണ്. ദൗർഭാഗ്യവശാൽ വർഗീയ അധിക്ഷേപങ്ങൾ ആ സമൂഹത്തിലേക്കു മാത്രമല്ല പരിമിതപ്പെടുന്നത്. മനുഷ്യരുടെ നിറത്തിലൂടെ മാത്രമാണ് ചിലർ ആൾക്കാരെ വേർതിരിക്കുന്നത്. വളരെ അധികം ആളുകൾ ദിവസം തോറും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നത് സങ്കടകരമാണ്. നമ്മുടെ അയൽക്കാരുടെയും സഹപൗരന്മാരുടെയും നേരെയുള്ള ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല.

ഇത് ഇരകളുടെ ജീവിതത്തെ തകർക്കുകയും ഒരു ജനതയെന്ന നിലയിൽ നമുക്കെല്ലാവർക്കും അപമാനമായി തീരുകയും ചെയ്യുന്നു. ഹിംസാത്മകമായ ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും ദിനംപ്രതി നടക്കുന്ന അധിക്ഷേപങ്ങളും തെറ്റായ പെരുമാറ്റങ്ങളും മന്ദഗതിയിലാണെങ്കിലും വിഷബാധയെന്നത് പോലെ വ്യാപിക്കുന്നുണ്ട്. ഇന്ത്യൻ സമൂഹവും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളും നമ്മുടെ രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സംഭാവനകൾ പരിഗണിക്കുമ്പോൾ ഇത്തരം പെരുമാറ്റം കൂടുതൽ അപലപനീയമാണ്. നമ്മുടെ ആരോഗ്യ രംഗത്ത് ഇന്ത്യൻ വിദഗ്‌ധരുടെ പ്രധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാം. അവരുടെ സേവനം ഇല്ലാതെ ആരോഗ്യപരമായ ആവശ്യങ്ങൾ അയർലൻഡിന് പൂർണ്ണമായും നിറവേറ്റാനാകില്ല.

മറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും തങ്ങളുടെ കഴിവുകൾ വിനിയോഗിക്കുന്നവരും നികുതികളിലൂടെ പൊതുസേവനങ്ങൾക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നവരുമാണ്. തൊഴിൽ ജീവിതത്തിന് അപ്പുറം ഇന്ത്യൻ കുടുംബങ്ങളും മറ്റു ന്യൂനപക്ഷ കുടുംബങ്ങളും നമ്മുടെ അതിരൂപതയിലെ ഇടവകകളിലും സ്‌കൂൾ സമൂഹങ്ങളിലും നിർണായക പങ്ക് വഹിക്കുന്നവരാണ്. ഇന്ത്യൻ പുരോഹിതരും സന്യാസനികളും അത്മായ പുരുഷ-സ്ത്രീ സന്നദ്ധപ്രവർത്തകരും ഡബ്ലിനിലെ സഭയുടെ ആത്മീയജീവിതത്തിൽ അത്യാവശ്യമായ സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമത്തിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിലരുടെ നീചവും ദൈവനിന്ദ്യവുമായ ആരോപണങ്ങൾ തികച്ചും അടിസ്‌ഥാനരഹിതമാണെന്ന് ഐറിഷ് സമൂഹത്തിന് അറിയാം. നീതിക്കും സമത്വത്തിനും വേണ്ടി ഉയിർത്തെഴുന്നേൽക്കേണ്ട സമയം എത്തി. ഇന്ത്യൻ സഹോദരങ്ങളോടും സഹോദരിമാരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട സമയം എത്തി. അപവാദത്തിലും ദ്വേഷത്തിലും ആധാരപ്പെട്ട് നമ്മുടെ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കേണ്ട സമയമാണിത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടേണ്ട സമയമാണിത്.

ഞാൻ അതിരൂപതയിലെ ദേവാലയങ്ങൾ സന്ദർശിച്ചപ്പോൾ അവരും സ്‌കൂൾ സമൂഹങ്ങളും ഇതിനകം തന്നെ ഇന്ത്യൻ കുടുംബങ്ങളെയും ഇവിടെ താമസം തുടങ്ങുന്നവരെയും തികച്ചും ഹൃദയപൂർവ്വം സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടു. ആ ഐക്യദാർഢ്യത്തിന്റെയും സ്വീകരണത്തിൻ്റെയും ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്. അതിന് പ്രായോഗികമായ ചില ചുവടുവെയ്പ്പുകൾ നമ്മുക്ക് എടുക്കാം. ആദ്യം നമ്മുടെ ഇടവക സമൂഹത്തിലെ ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളോടും വ്യക്തികളോടും നേരിട്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ എല്ലാവരും തയ്യാറാകണം. അവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രോത്സാഹനം നൽകണം. നമ്മുടെ ദേവാലയങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വിശാലമായ സമൂഹത്തിലെ കുടുംബങ്ങളെ നേരിട്ട് കണ്ട് അവരോട് സംവദിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ സമൂഹത്തെയും ഡബ്ലിനിലെ മറ്റുള്ളവരെയും ഭയപ്പെടുത്തുന്ന പ്രവൃത്തികൾ ചെയ്യുന്നവരെ പരാജയപ്പെടുത്താനും ഗാർഡയ്ക്ക് പരമാവധി പിന്തുണ നൽകാനും നാമെല്ലാവരും ഉത്സാഹിക്കണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

19 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

20 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

21 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

22 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

1 day ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

2 days ago