Ireland

ജാക്ക് ചേമ്പേഴ്‌സ് പുതിയ ധനകാര്യ മന്ത്രി

അയർലണ്ടിൻ്റെ അടുത്ത യൂറോപ്യൻ കമ്മീഷണറായി മൈക്കൽ മഗ്രാത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ജാക്ക് ചേമ്പേഴ്‌സിനെ പുതിയ ധനകാര്യ മന്ത്രിയായി പ്രഖ്യാപിച്ചു. ജാക്ക് ചേമ്പേഴ്‌സ് ഡബ്ലിൻ വെസ്റ്റ് ടിഡിയായി ആദ്യമായി 2016-ൽ ഡെയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗതാഗത വകുപ്പിലെ സഹമന്ത്രിയായിരുന്നു. ധനമന്ത്രിയായി ചേംബേഴ്സിൻ്റെ ഔദ്യോഗിക നിയമനം നാളെ നടക്കും.33 കാരനായ അദ്ദേഹം 2020 മുതൽ 2022 വരെ സർക്കാർ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചു.

പ്രാദേശിക തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുന്നതിലെ അദ്ദേഹത്തിൻ്റെ വൈദഗ്ധ്യത്തെ പരിഗണിച്ച് Tánaiste മൈക്കൽ മാർട്ടിനോടൊപ്പം അദ്ദേഹത്തെ ഫിയന്ന ഫെയ്ൽ ഡെപ്യൂട്ടി ലീഡറായി നിയമിച്ചു. രാജ്യത്തെ റോഡുകളിലെ വേഗപരിധി കുറയ്ക്കുന്നതിന് നേതൃത്വം നൽകിയ ഗതാഗത വകുപ്പിലെ സഹമന്ത്രിയായിരുന്നു ചേംബേഴ്‌സ്. ഐറിഷ് സമ്പദ്‌വ്യവസ്ഥ മികച്ച നില കൈവരിച്ചിരിക്കുന്ന സമയത്താണ് താൻ ധനകാര്യ വകുപ്പ് വിടുന്നതെന്ന് ഇന്ന് പത്രസമ്മേളനത്തിൽ സംസാരിക്കവെ മഗ്രാത്ത് പറഞ്ഞു.ധനകാര്യ വകുപ്പിൽ തൻ്റെ പിൻഗാമിയായി നിയമിതനായ മിസ്റ്റർ ചേമ്പേഴ്സിനെ അദ്ദേഹം അഭിനന്ദിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

3 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

6 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

10 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

11 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

18 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago