മോസ്‌കോ: മോസ്‌കോയില്‍ വച്ചു നടന്ന രാജ്യന്താര ഷാങ്ഹായ് സഹകരണ സംഘനടാ യോഗത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. പാകിസ്താന്‍ ഇന്ത്യയുടെ കാശ്മീര്‍ പ്രദേശം ഉള്‍പ്പെടുന്ന രീതിയിലുള്ള ഭൂപടം പ്രദര്‍ശിപ്പിച്ചതോടെയാണ് ഇന്ത്യന്‍ പ്രതിനിധികയെ അത് പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിനിധി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. ഇന്ത്യ ഹാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒരംഗം ആയിരുന്നു. ഇവരുടെ യോഗത്തില്‍ നിന്നാണ് പ്രകോപിതനായി അജിത്‌ഡോവല്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.
എന്നാല്‍ യോഗത്തില്‍ ഇത്തരം ഒരു ഭൂപടം പ്രദര്‍ശിപ്പിച്ചത് തികച്ചും പ്രകോപനം ഉളവാക്കുന്നതിന് വേണ്ടി മാത്രമാണെന്ന് സമ്മേളനം അധ്യക്ഷത വഹിച്ച റഷ്യയോട് ഇന്ത്യ പ്രതികരിച്ചു. തുടര്‍ന്ന് റഷ്യ ഇന്ത്യയുടെ പ്രതികരണത്തെ സ്വീകരിക്കുകയും പാകിസ്ഥാന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇത്തരം പ്രവര്‍ത്തികളെ തള്ളിപ്പറയുകയും ചെയ്തു. സമാന സഭവം ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വാര്‍ഷികത്തില്‍ പാകിസ്ഥാന്‍ ആവര്‍ത്തിച്ചിരുന്നു. അന്ന് ലഡാക്കും ഗുജറാത്തിലെ ജുനഗഡും പാകിസ്ഥാന്റെതാണ് എന്ന രീതിയിലുള്ള പ്രകോപിത ഭൂപടം പാകിസ്ഥാന്‍ പുറത്തിറങ്ങി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് എസ്.സി.ഒ സമ്മേളനത്തില്‍ സമാന സംഭവം നടന്നതെന്ന് അജിത് ഡോവല്‍ അഭിപ്രായപ്പെട്ടു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…