gnn24x7

കാശ്മീര്‍ ഉള്‍പ്പെടുത്തിയ പാകിസ്താന്‍ ഭൂപടം: ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

0
212
gnn24x7

മോസ്‌കോ: മോസ്‌കോയില്‍ വച്ചു നടന്ന രാജ്യന്താര ഷാങ്ഹായ് സഹകരണ സംഘനടാ യോഗത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. പാകിസ്താന്‍ ഇന്ത്യയുടെ കാശ്മീര്‍ പ്രദേശം ഉള്‍പ്പെടുന്ന രീതിയിലുള്ള ഭൂപടം പ്രദര്‍ശിപ്പിച്ചതോടെയാണ് ഇന്ത്യന്‍ പ്രതിനിധികയെ അത് പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിനിധി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. ഇന്ത്യ ഹാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒരംഗം ആയിരുന്നു. ഇവരുടെ യോഗത്തില്‍ നിന്നാണ് പ്രകോപിതനായി അജിത്‌ഡോവല്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.

എന്നാല്‍ യോഗത്തില്‍ ഇത്തരം ഒരു ഭൂപടം പ്രദര്‍ശിപ്പിച്ചത് തികച്ചും പ്രകോപനം ഉളവാക്കുന്നതിന് വേണ്ടി മാത്രമാണെന്ന് സമ്മേളനം അധ്യക്ഷത വഹിച്ച റഷ്യയോട് ഇന്ത്യ പ്രതികരിച്ചു. തുടര്‍ന്ന് റഷ്യ ഇന്ത്യയുടെ പ്രതികരണത്തെ സ്വീകരിക്കുകയും പാകിസ്ഥാന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇത്തരം പ്രവര്‍ത്തികളെ തള്ളിപ്പറയുകയും ചെയ്തു. സമാന സഭവം ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വാര്‍ഷികത്തില്‍ പാകിസ്ഥാന്‍ ആവര്‍ത്തിച്ചിരുന്നു. അന്ന് ലഡാക്കും ഗുജറാത്തിലെ ജുനഗഡും പാകിസ്ഥാന്റെതാണ് എന്ന രീതിയിലുള്ള പ്രകോപിത ഭൂപടം പാകിസ്ഥാന്‍ പുറത്തിറങ്ങി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് എസ്.സി.ഒ സമ്മേളനത്തില്‍ സമാന സംഭവം നടന്നതെന്ന് അജിത് ഡോവല്‍ അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here