gnn24x7

സ്‌ഫോടകവസ്തുക്കളാല്‍ പരിഭ്രാന്തരായ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പടക്ക ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കും

0
267
gnn24x7

ഡബ്ലിന്‍; ഡബ്ലിന്‍ നഗരത്തിന്റെ അതിര്‍ത്തി അയല്‍പ്രദേശങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വെടിക്കെട്ടിന്റെ ആഘാതം നേരിടാന്‍ ഒരു ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.
കഴിഞ്ഞ രാത്രി നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിന്‍ ഫെയ്ന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം ഏകകണ്ഠമായി ഈ പ്രമേയം പാസാക്കി.
ഇതോടനുബന്ധിച്ച് ഡബ്ലിനിലെ പോലീസായ ഗാര്‍ഡായ് അനധികൃത സ്‌ഫോടകവസ്തുക്കള്‍ നഗരത്തിലുണ്ടെങ്കില്‍ അത് കണ്ടുകെട്ടാന്‍ സമ്പൂര്‍ണ അധികാരങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സിറ്റി കൗണ്‍സിലര്‍മാരുമായും ഉദ്യോഗസ്ഥരുമായും സംയുക്ത ടാസ്‌ക് ഫോഴ്സിന്റെ ഭാഗമാണിത്. ഇക്കാര്യത്തില്‍ സിന്‍ ഫെന്‍ കൗണ്‍സിലര്‍ ഡെയ്തി ഡൂലന്‍ തന്റെ സഹ കൗണ്‍സിലര്‍മാരുടെ പൂര്‍ണ്ണ ാപിന്തുണ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. പൂര്‍ണ്ണമായും സഹകൗണ്‍സിലര്‍മാരുടെ സഹകരണത്തോടെയാണ് പ്രമേയം പാസാക്കിയത്.
‘പടക്കങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും വിതരണം ചെയ്യുന്നതിലും

ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള സമയമാണിത്. ഓഗസ്റ്റ് മുതല്‍ ഡബ്ലിനിലെ കമ്മ്യൂണിറ്റികള്‍ വെടിക്കെട്ട് മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ ഭയപ്പെടുന്നു. ഇത് തീര്‍ത്തും അസ്വീകാര്യമാണ്, ഉടനടി നടപടിയെടുക്കണം.’ ഡെയ്തി ഡൂലന്‍ പ്രസ്താവിച്ചു.

‘ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ഗാര്‍ഡായ്, യുവജന സേവനങ്ങള്‍ എന്നിവരെല്ലാം പടക്കങ്ങളില്‍ നിന്നുള്ള രാത്രി ഭയം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.’ പടക്കങ്ങള്‍ വളരെ മോശമായി ഉപയോഗിച്ചുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പലരീതിയിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here