gnn24x7

ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പിണറായി വിജയന്‍

0
220
gnn24x7

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ ഇത്ര വിമര്‍ശിക്കപ്പെടാനും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമുള്ള തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥന്മാരോടും ജലീല്‍ തന്നെ വ്യക്തമായി ഇതിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തിലെ ചോദ്യോത്തരത്തിന്റെ ഭാഗമായി പ്രതികരിച്ചു.

മന്ത്രി ജലീലിനെതിരെ നടത്തപ്പെടുന്ന പ്രകോപിത പരമായ പ്രതിഷേധങ്ങളെല്ലാം ആസൂത്രിതമാണെന്നും അദ്ദേഹത്തോടുള്ള വ്യക്തിപരമായ വിദ്വേഷങ്ങക്ക് വേണ്ടി പ്രസ്തുത സാഹചര്യം ദുരുപയോഗപ്പെടുത്തിയതാണെന്നും മന്ത്രി ജലീലിന്റെ രീതികളുമായി ചിലര്‍ക്ക് സമരസപ്പെടുത്തുപോകുവാന്‍ വിഷമുള്ളവരാണ് ഇക്കൂട്ടരെന്നും ചിലരുടെ വീക്ഷണം മാറിപ്പോയതിന്റെ പ്രശ്‌നമാണിതെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. അദ്ദേഹത്തിനെ മനപ്പൂര്‍വ്വം തേജോവധം ചെയ്യാന്‍ മാത്രമുള്ള തെറ്റുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതുകൊണ്ടു മാത്രം ഒരു മന്ത്രിയും കുറ്റക്കാരനാവുന്നില്ല. അനാവശ്യമായി മന്ത്രി ജലീലിനെ കുറ്റാരോപിതമായി മുദ്രകുത്തുന്നതും ശരിയല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

രാഷ്ട്രീയപരമായ പകപോക്കലാണ് ഇതിന് പിന്നിലെത്ത് കേരള ജനതയ്ക്ക് കൃത്യമായി അറിയാം. മുന്‍പ് നിന്നിരുന്ന പ്രസ്ഥാനത്തില്‍ നിന്ന് ജലീല്‍ ഇടതുപക്ഷത്തേക്ക് വന്നതുമുതല്‍ ജലീലിനെ തേജോവധം ചെയ്യാന്‍ മറുപക്ഷത്തുള്ളവര്‍ കാത്തിരിക്കുകയായിരുന്നുവെന്നും പ്രസ്തുത സാഹചര്യത്തെ കൂട്ടുപിടിച്ച് ബി.ജെ.പിയും ഇതിനിടയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹിന പ്രവര്‍ത്തികളെ ഒരിക്കലും രാഷ്ട്രീയമെന്ന് വിളിക്കുവാന്‍ സാധ്യമല്ലെന്നും ഇത് തികച്ചും അപവാദ പ്രചരണമാണെന്നും അപവാദങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പ്രകോപിതരാക്കി ഇളക്കിവിട്ടാല്‍ അതില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്ന് പ്രതിപക്ഷവും ബി.ജെ.പിയും കരുതുന്നുണ്ട്. എന്നാല്‍ അത് കേരളത്തില്‍ നടക്കുകയില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here